Thursday, July 19, 2018 Last Updated 7 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 03.19 PM

മരിക്കുന്നതിന് മുന്‍പ് സോമന്‍ രഞ്ജി പണിക്കറോട് ആവശ്യപ്പെട്ടത് അതുമാത്രമായിരുന്നു

uploads/news/2017/10/155280/ranjipanikkar.gif

ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ സോമന്റെ സിനിമാ ജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. ലേലം എന്ന സിനിമയുടെ സൃഷ്ടാവായ രഞ്ജി പണിക്കര്‍ സോമന്റെ അന്ത്യനാളിലെ കഥാപാത്രത്തെക്കുറിച്ചു ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. അദ്ദേഹം തന്നെ ചോദിച്ചു വാങ്ങിച്ച ഒരു റോള്‍ ആണ് ആനക്കാട്ടില്‍ ഈപ്പച്ചന്‍. മരിക്കുന്നതിന് മുന്‍പ് എനിക്കൊരു നല്ല റോള്‍ താടാ എന്നും പറഞ്ഞു എന്നെ കൊണ്ട് എഴുതിപ്പിച്ച ഒന്നാണെന്ന് രഞ്ജി പണിക്കര്‍ പറയുന്നു.

''ഞാന്‍ നായകനൊന്നും അല്ലല്ലോ എനിക്ക് എന്തിനാടാ ഈ സിനിമയില്‍ ഇത്രയും നീളന്‍ ഡയലോഗുകള്‍ എന്നായിരുന്നു കഥാപാത്രത്തെക്കുറിച്ച് കേട്ട സോമന്‍ ചേട്ടന്റെ ആദ്യപ്രതികരണം. സോമന്‍ ചേട്ടന്‍ ഞാന്‍ ഈപ്പച്ചന് വേണ്ടി എഴുതിയ ഡയലോഗ് വായിച്ചു നോക്കിയിട്ട് എന്നോട് ദേഷ്യപെടുകയാണ് ചെയ്തു കൊണ്ടിരുന്നത്. ഡബ്ബ് ചെയ്യുമ്പോഴും ഞാന്‍ ഡയലോഗുകള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ കുറച്ചു കഴിഞ്ഞു 'നീ പറയുമ്പോലെ എനിക്ക് പറയാന്‍ പറ്റില്ല ' എന്നൊക്കെ പറഞ്ഞു എന്നോട് പിണങ്ങി, പിന്നീടു സ്റ്റുഡിയോയുടെ വെളിയില്‍ ചെന്നിരിക്കും. കുറച്ചു കഴിഞ്ഞു എന്നെവിളിച്ചു ''എടാ ഒരു സിഗരറ്റ് ഉണ്ടെങ്കില്‍ താ ' എന്നും പറഞ്ഞു വീണ്ടും വരും - രഞ്ജി പണിക്കര്‍ പറയുന്നു.

Ads by Google
Friday 13 Oct 2017 03.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW