ജ്യോതിഷവും ജ്യോതിശാസ്ത്രവും നമ്മുടെ ജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്നു. വിവാഹം, ഗൃഹപ്രവേശം, കുട്ടികളുടെ പേരിടല്‍, നൂല്കെട്ട് തുടങ്ങിയ മിക്ക ചടങ്ങുകളിലും ജ്യോതിഷം പ്രധാനപ്പെട്ട ഒന്നാണ്.
ജ്യോതിശ്ശാസ്ത്രമോ അതും വളരെ പ്രധാനം തന്നെ. പ്രകൃതിയെ നോക്കിയാണ് മനുഷ്യര്‍ പ്രാചീനകാലം മുതല്‍ ജീവിതം ആരംഭിച്ചത്. കൃഷി ഒരു പ്രധാനഘടകമായിരുന്നു. അതിനും പ്രകൃതി ഒരു പ്രധാനപങ്കുവഹിക്കുന്നു. നദീതടങ്ങളിലാണ് പ്രാചീന നാഗരികതകള്‍ വളര്‍ന്നു വികസിച്ചത്.
ഗലീലിയോ, എന്ന ശാസ്ത്രജ്ഞന് സ്വന്തമായി നിര്‍മ്മിച്ച ദൂരദര്ശിനിയാല് ആകാശവും നക്ഷത്രങ്ങളും ചന്ദ്രനും ഒക്കെ നോക്കി നിരീക്ഷണം നടത്തിയിരുന്നു. ചന്ദ്രനിലെ ഗര്‍ത്തങ്ങളും സൂര്യനും മറ്റു നക്ഷത്രങ്ങളുമൊക്കെ പഠനവിധേയമായ കാര്യങ്ങളായിരുന്നു.
ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും ഭാരതത്തിന്റെ മഹത്തായ പൈതൃകമാണ്. നമ്മുടെ മാമുനികള് അവരുടെ ദിവ്യദൃഷ്ടികൊണ്ട് കണ്ടെത്തിയ പരമസത്യങ്ങളാണ് പില്ക്കാലത്തെ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.
ശിവപുത്രനായ സുബ്രഹ്മണ്യനാണ് ജ്യോതിഷത്തിന്റെ ഉപജ്ഞാതാവെന്നും ഒരു വിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ 'സ്ക്കന്ദഹോരയാണ്' ആദ്യത്തെ ജ്യോതിഷഗ്രന്ഥം.
എത്ര ശാസ്ത്രങ്ങള്‍ വളര്‍ന്നാലും പ്രകൃതിയെ അതിജീവിക്കാന്‍ മനുഷ്യര്‍ക്ക് കഴിയുന്നില്ല. പ്രകൃതിശക്തികളെ നിയന്ത്രിക്കാന്‍ ഒരു ശാസ്ത്രത്തിനും കഴിയുന്നുമില്ല. എങ്കിലും ജ്യോതിഷവും ജ്യോതിശാസ്ത്രവും മനുഷ്യനെ എല്ലാത്തരത്തിലും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.
ആധുനിക മനുഷ്യര്‍ മൊബൈല്‍ ഫോണ്‍ തുടങ്ങിയ സാങ്കേതിക വിദ്യകളില്‍ അടിമകളായി സ്വന്തം വ്യക്തിത്വം അറിയാതെ പോകുന്നു. ഈ പ്രവണത മാറണമെങ്കില്‍ പ്രകൃതിയെക്കുറിച്ചു പഠിക്കാന്‍ ജ്യോതിഷവും ജ്യോതിശാസ്ത്രവും പാഠ്യവിഷയങ്ങള്‍ ആക്കേണ്ടതുണ്ട്.
പുതിയ തലമുറ അഹങ്കാരത്തില്‍ മതിമറന്ന് ലഹരിക്കടിമപ്പെട്ട് ജീവിതം തുലയ്ക്കുന്നു. എന്നാല്‍ പ്രാചീനമനുഷ്യര്‍ കഠിനാദ്ധ്യാനികളും പ്രകൃതിയെ ആരാധിക്കുന്നവരുമായിരുന്നു.