Monday, July 23, 2018 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 03.11 PM

സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് ആ സിനിമയോടു ചെയ്ത ക്രൂരത, എന്തു വൃത്തികേടായാണു ചെയ്തു വച്ചിരിക്കുന്നത്: സംവിധായകന്‍

uploads/news/2017/10/155272/bijoy-nambr.gif

സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് ആ സിനിമയോടു ചെയ്ത ക്രൂരതയെന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സോളോ. രുദ്ര, ശിവ, ശേഖര്‍, ത്രിലോക് എന്നിങ്ങനെ നാല് ഭാഗങ്ങളാണു സിനിമയ്ക്കുള്ളത്. ഇതില്‍ രുദ്രയുടെ അവസാനഭാഗത്തെ കുറച്ചു രംഗങ്ങള്‍ എഡിറ്റ് ചെയ്തുമാറ്റുകയായിരുന്നു. സിനിമയ്ക്കു വേണ്ടി ദുല്‍ഖര്‍ എടുത്ത കഠിനപ്രയത്‌നം പ്രേക്ഷകരിലെത്തിക്കാന്‍ ക്ലൈമാക്‌സ് മാറ്റം അനിവാര്യമാണെന്നാണു നിര്‍മാതാവിന്റെ വാദം. നിര്‍മാതാവ് ഏബ്രഹാം മാത്യു ഇടപെട്ടാണ് സിനിമയുടെ ക്ലൈമാക്‌സ് മാറ്റുന്നത്.

അവസാന രംഗത്തിലെ ഒരു സംഘട്ടനം അതേപടി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും അതിനു ശേഷമുള്ള ചില സീനുകളും സുഹാസിനിയും ദുല്‍ഖറിന്റെ കഥാപാത്രവും തമ്മില്‍ നടത്തുന്ന സംഭാഷണങ്ങളും എടുത്തുകളഞ്ഞ് ദൈര്‍ഘ്യം കുറച്ച ചിത്രമാണ് ഇപ്പോള്‍ തീയറ്ററില്‍ ഓടുന്നത്. ക്ലൈമാക്‌സ് മാറ്റിയതു തന്റെ അറിവോടെയല്ലെന്നു സിനിമയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ പറയുന്നു. ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയതോടെ സോളോ ആകെ വൃത്തികേടായെന്നാണു ബിജോയ് നമ്പ്യാരുടെ അഭിപ്രായം. സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് ആ സിനിമയോടു ചെയ്ത ക്രൂരതയാണ്. രണ്ടു ഭാഗങ്ങളും കണ്ട ഒരുപാടു പേര്‍ വിളിച്ചിരുന്നു. ആര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.

അതേസമയം, ''ഞാന്‍ പരിപൂര്‍ണമായി സോളോയെ സ്‌നേഹിക്കുന്നു. അതിന്റെ ഒറിജിനല്‍ പതിപ്പിനെ. ബിജോയ് നമ്പ്യാര്‍ യാഥാര്‍ഥ്യമാക്കിയ പതിപ്പിനെ. ബിജോയ് നമ്പ്യാരുടെ ആഖ്യാനവുമായി ഒരു ബന്ധവുമില്ലാത്തവര്‍ സിനിമ വെട്ടുന്നതും സീനുകള്‍ മാറ്റിമറിക്കുന്നതും ശരിയല്ലെന്നുമാണ്'' സോളോയുടെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചത്.

Ads by Google
Friday 13 Oct 2017 03.11 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW