Tuesday, June 18, 2019 Last Updated 47 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 02.57 PM

ഐ ആം ടോംബോയ്

നായ്ക്കുട്ടികളെ കളിപ്പിക്കാനും ദൂരയാത്രകള്‍ ചെയ്യാനുമായി എത്രസമയം വേണമെങ്കിലും മാറ്റിവയ്ക്കും.
uploads/news/2017/10/155268/Weeklynetcafesynnuleone1.jpg

ഇന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍താരമേതെന്ന ചോദ്യത്തിനുള്ള മറുപടി സണ്ണി ലിയോണ്‍ എന്നാകും. സിക്ക് പഞ്ചാബി ദമ്പതികളുടെ മകളായി ജനിച്ച കരണ്‍ജിത്ത് എന്ന ഓമനയെ അവര്‍ കാത്തലിക് സ്‌കൂളില്‍ പഠിപ്പിച്ചു.

ചെറുപ്പം മുതല്‍ കായികവിനോദങ്ങളില്‍ തല്പരയായിരുന്ന ഈ പെണ്‍കുട്ടിയുടെ ഇഷ്ടകായികയിനം ഹോക്കിയായിരുന്നു. ആണ്‍കുട്ടികളുമൊത്ത് ഹോക്കി കളിക്കുന്ന ഇവര്‍ സ്വയം ഒരാണ്‍കുട്ടിയാണെന്ന് സങ്കല്‍പ്പിക്കുകയും താനൊരു ടോംബോയ് ആണെന്ന് പറഞ്ഞുനടക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നുള്ള വളര്‍ച്ചയില്‍ മോഡലിംഗിലൂടെ അഭിനയരംഗത്തെത്തിച്ചേര്‍ന്നു. കരണ്‍ജിത്തി ല്‍നിന്നും സണ്ണി ലിയോണ്‍ എന്ന പേരിലേക്ക് മാറുവാനും അറിയപ്പെടുന്ന താരമായി വളരാനും അധികനാളുകള്‍ വേണ്ടിവന്നില്ല.

വിവാഹത്തോടെ സിനിമയില്‍ പ്രഥമസ്ഥാനം നഷ്ടപ്പെടുന്ന നിരാശ സണ്ണിയ്ക്കുണ്ടായിരുന്നില്ല. വിവാഹശേഷമാണ് അവര്‍ ശരിക്കും ഗ്ലാമര്‍ സിനിമയുടെ ഭാഗമായത്.

കുടുംബം


ബോളിവുഡിലെ താരറാണിയെ മാത്രമേ ആരാധകര്‍ക്കറിയൂ. ഏറ്റവുമധികം തിരക്കുകളുള്ള ഈ നടി വീട്ടിലെത്തിക്കഴിഞ്ഞാല്‍ ഒരു കൊച്ചുകുട്ടിയായി മാറും. നായ്ക്കുട്ടികളെ കളിപ്പിക്കാനും ദൂരയാത്രകള്‍ ചെയ്യാനുമായി എത്രത്തോളം സമയം വേണമെങ്കിലും അവര്‍ മാറ്റിവയ്ക്കും.

മനസ്സ് എത്രമാത്രം സംഘര്‍ഷത്തില്‍ക്കൂടി കടന്നുപോയാലും കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ അതൊക്കെ മറന്നുപോകുമെന്ന് അവര്‍ പറയുന്നു. ലോകത്ത് ഇഷ്ടപ്പെടുന്ന സ്ഥലമേതെന്ന് ചോദിച്ചാല്‍ അവരുടെ ഒറ്റവാക്കിലുള്ള മറുപടി എന്റെ വീട് എന്നാകും.

കുടുംബത്തിന് അത്രത്തോളം പ്രാധാന്യം നല്‍കുന്ന അവര്‍ക്ക് ഇപ്പോള്‍ സിനിമയുടെ തിരക്കുകള്‍ കാരണം കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാന്‍ പറ്റുന്നില്ല. ഒരുപക്ഷെ തിരക്കുകള്‍ ഇനിയും കൂടിവന്നാല്‍ സഹോദരങ്ങള്‍ക്കും ഭര്‍ത്താവിനുമടക്കം കാള്‍ഷീറ്റ് കൊടുക്കാനുള്ള തീരുമാനം ഇവര്‍ എടുത്തുകഴിഞ്ഞു.

uploads/news/2017/10/155268/Weeklynetcafesynnuleone.jpg

യാത്രകളെ ഇഷ്ടപ്പെടുന്നു.


നിരന്തരമായി യാത്രകള്‍ ചെയ്യാന്‍ കൊതിക്കുന്ന മനസ്സാണ് സണ്ണിയുടേത്. ഡല്‍ഹി, മുംബൈ, ദുബായ്, ന്യൂയോര്‍ക്ക് എന്നിങ്ങനെയുള്ള നഗരങ്ങളില്‍ തുടര്‍ച്ചയായി യാത്രകള്‍ ചെയ്തിട്ടുള്ള സണ്ണിയ്ക്ക് റോമില്‍ പോകണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം.

എവിടെപോയാലും അവിടത്തെ ഭാഷ പഠിക്കാന്‍ ഇവര്‍ക്ക് യാതൊരു പ്രയാസവുമില്ല. അതിനാല്‍ തന്നെ റോം സന്ദര്‍ശനത്തിന് വേണ്ടി ഇറ്റലി ഭാഷയും ഇപ്പോള്‍ പഠിക്കുന്നുണ്ട്. ഹിന്ദി പോലെ തന്നെ സംസാരിക്കാന്‍ സുഖമുള്ള ഭാഷയാണ് ഇറ്റലിഭാഷയെന്നാണ് താരം പറയുന്നത്.

സൗന്ദര്യം പരിപാലിക്കുന്നു


ഓരോ ദിവസങ്ങള്‍ കടക്കുന്തോറും ഈ സുന്ദരിയുടെ സൗന്ദര്യം വര്‍ധിച്ചുവരികയാണ്. ചിട്ടയായുള്ള എക്‌സര്‍സൈസാണ് സൗന്ദര്യത്തിന്റെ മുഖമുദ്ര. വിദേശത്തായാലും സ്വദേശത്തായാലും ജിമ്മില്‍ പോകുന്നത് താരം മുടക്കില്ല.

ഇഷ്ടപ്പെടുന്ന ആഹാരം വയറുനിറയെ കഴിക്കുന്ന സ്വഭാവക്കാരിയാണ് ഇവര്‍. എന്നാല്‍ എണ്ണയില്‍ വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ താന്‍ കഴിക്കില്ലെന്നാണ് താരം പറയുന്നത്.

സുഹൃത്താണ് ഭര്‍ത്താവ്


വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഈ നിമിഷം വരെ സന്തോഷം മാത്രം നല്‍കിയിട്ടുള്ള ഭര്‍ത്താവാണ് ഡാനിയല്‍. വിവാഹശേഷവും ഗ്ലാമര്‍വേഷങ്ങള്‍ ചെയ്യുന്നതിനോട് ഭര്‍ത്താവിന് എതിര്‍പ്പുകളില്ല, പകരം വളരെയധികം പിന്തുണ അദ്ദേഹം അവര്‍ക്ക് എപ്പോഴും നല്‍കുന്നുണ്ട്.

നൂറുകണക്കിന് വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ഭര്‍ത്താവിന് ഉണ്ടാക്കിക്കൊടുക്കാന്‍ സണ്ണി മറക്കാറില്ല. താന്‍ മാത്രമല്ല, സ്‌നേഹനിധിയായ ഭര്‍ത്താവും ഒരു പാചകക്കാരനാണെന്ന് താരം പല ഇന്റര്‍വ്യൂകളിലും പറഞ്ഞിട്ടുണ്ട്.

മക്കളില്ലാതിരുന്ന സമയത്ത് ഭര്‍ത്താവിനെ മകനായി കണ്ട് കളിപ്പിക്കുമായിരുന്നു. തിരിച്ചും അങ്ങനെതന്നെ. അറിയപ്പെടുന്ന നടിയാണെങ്കില്‍ക്കൂടി ജീവിതത്തിലെ സുപ്രധാന കാര്യങ്ങളെല്ലാം ഭര്‍ത്താവുമായി ആലോചിച്ച ശേഷമാണ് അവര്‍ തീരുമാനമെടുക്കുന്നത്.

പരസ്പരവിശ്വാസവും ബഹുമാനവും പുലര്‍ത്തുന്ന ഈ ദമ്പതികള്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ മാധ്യമങ്ങള്‍ അതാഘോഷമാക്കി. തങ്ങളുടെ ജീവിതത്തില്‍ വന്ന അതിഥിയുടെ കാര്യങ്ങള്‍ പറയുമ്പോള്‍ ഇരുവര്‍ക്കും നൂറുനാവാണ്.

ദേവിന റെജി

Ads by Google
Ads by Google
Loading...
TRENDING NOW