Friday, October 13, 2017 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 02.51 PM

ഞാന്‍ കാരണം ദിലീപിന് ദോഷമുണ്ടാകരുത്; ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഇന്നസെന്റ്

 Dileep, Innocent

തൃശൂര്‍: എംപി ആയിരുന്നതിനാലാണ് താന്‍ ദിലീപിനെ ജയിലില്‍ കാണാന്‍ പോകാതിരുന്നതെന്ന് നടന്‍ ഇന്നസെന്റ്. താന്‍ കാണാന്‍ പോകുന്നത് കൊണ്ട് ദിലീപിന് ഒരു ദോഷവും വരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എംപി ആയിരുന്നതിനാലാണ് പോകാതിരുന്നത്. അമ്മയുടെ പ്രസിഡന്റ് മാത്രമായിരുന്നെങ്കില്‍ ഇടയ്ക്കിടയ്ക്ക് പോയി കാണുമായിരുന്നെന്നും ഇന്നസെന്റ് പറഞ്ഞു.

സ്വന്തം മകന്‍ കൊലപാതകിയാണെങ്കിലും അച്ഛന്‍ പോയി കാണില്ലേയെന്ന് ഇന്നസെന്റ് ചോദിച്ചു. ദിലീപിനെ ആരെല്ലാം ജയിലില്‍ പോയി കണ്ടോ അവര്‍ക്കെല്ലാം കാണാനുള്ള അവകാശമുണ്ട്. ഇനിയും പോയി കാണാം. ഭരണകക്ഷിയുടെ ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാനാണ് താന്‍ പോകാതിരുന്നത്. അത് ദിലീപിനും അറിയാമെന്നും ഇന്നസെന്റ് പറഞ്ഞു.

ഇരയായ സഹപ്രവര്‍ത്തകയുടെ വിവരങ്ങളും തിരക്കിയിരുന്നു. ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയിരുന്നു. അവരുടെ ഭാവി വരനെയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും ഇന്നസെന്റ് വെളിപ്പെടുത്തി. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇന്നസെന്റ്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW