Wednesday, July 11, 2018 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 02.52 PM

അമാവാസി വ്രതത്തിന്റെ സ്വീകാര്യത

uploads/news/2017/10/155266/Weeklytips131017a.jpg

നിത്യജീവിതത്തില്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം മതങ്ങള്‍ നിലനില്‍ക്കുന്നത്.

പിതൃപ്രീതിക്കാണ് അമാവാസിവ്രതം ആചരിക്കുന്നത്. അമാവാസിദിനത്തില്‍ ചന്ദ്രന്റെ പ്രകാശമില്ലാത്ത ഭാഗം ഭൂമിക്കഭിമുഖമായി വരുന്നു. ഇത് മനുഷ്യരിലും സ്വാധീനം ചെലുത്തുന്നുണ്ട്. ഇതില്‍നിന്നുള്ള ദോഷം ഒഴിവാക്കുന്നതിനാണ് വ്രതാനുഷ്ഠാനങ്ങള്‍ നിര്‍ദ്ദേശിച്ചത്.

ചന്ദ്രന് ഒരു അമ്മയുടെ പ്രാധാന്യമാണ് ജ്യോതിഷചിന്തയില്‍ കൊടുക്കുന്നത്. മാതാവിന്റെ ശ്രദ്ധയില്ലാതെ വളരുന്ന കുട്ടിക്ക് പോരായ്മകളുണ്ടാകും. അവര്‍ കിട്ടുന്നതെല്ലാം വാരി ഭക്ഷിച്ചാല്‍ വയറ് കേടാകും.

അതുപോലെ ചന്ദ്രന്റെ സ്വാധീനം ഇല്ലാത്ത ദിവസം അല്‍പ്പഭക്ഷണമെന്ന സങ്കല്‍പ്പമാണ് അമാവാസി ഒരിക്കല്‍ എന്ന വ്രതാനുഷ്ഠാനത്തിന്റെ ശാസ്ത്രീയത.

പിതൃബലിദര്‍പ്പണം ചെയ്യുന്നതുവഴി മാതാപിതാക്കളെ, പ്രത്യേകിച്ച് മാതാവിനോടുള്ള ഭക്തി വെളിപ്പെടുത്തുന്നു. കര്‍ക്കിടകം, മകരം, കുംഭം, തുലാം മാസങ്ങളിലെ അമാവാസികള്‍ക്ക് അമിതപ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു.

സമ്പത്ത്, ഐശ്വര്യം, സന്താനപുഷ്ടി ഇവയ്ക്കുവേണ്ടി അമാവാസി വ്രതം എടുക്കുന്നവര്‍ക്ക് എല്ലാംതന്നെ ഗുണം ലഭിക്കുന്നതായി കാണുന്നു. നമ്മുടെ പൂര്‍വികരെ നമിച്ചുകൊണ്ട് അവര്‍ പകര്‍ന്നുതന്ന ഈ അറിവിനെ നമുക്കും പ്രാവര്‍ത്തികമാക്കാം.

പ്രസൂന്‍ സുഗതന്‍

Ads by Google
Ads by Google
Loading...
TRENDING NOW