Friday, December 15, 2017 Last Updated 22 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 02.09 PM

യോഗനാഥന് ഇതൊരു യോഗമല്ല, നിയോഗമാണ് പ്രകൃതിയോട്..!: 28 വര്‍ഷത്തിനിടയില്‍ ഒരു ലക്ഷം മരങ്ങള്‍ വളര്‍ത്തി ഒരു ബസ് കണ്ടക്ടര്‍

 Bus Conductor, One Lakh Trees

ചെന്നൈ: സ്വന്തം പോക്കറ്റില്‍ നിന്ന് പണം ഇറക്കി കഴിഞ്ഞ 28 വര്‍ഷമായി ചരിത്രത്തിലേയ്ക്ക് നടന്നു കയറുകയാണ് 48 കാരനായ ഈ ബസ് കണ്ടക്ടര്‍. തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസിലെ കണ്ടക്ടറാണ് നാഗപട്ടണം സ്വദേശിയായ യോഗനാഥന്‍.

നിലഗിരി ജില്ലയിലെ കൊടഗിരി വനമേഖലയിലാണ് യോഗനാഥന്‍ ഇതൊരു നിയോഗമായി ഏറ്റെടുത്ത് പ്രകൃതിയോട് ഇഴചേരുന്നത്. മരങ്ങള്‍ വളര്‍ത്തി മാത്രമല്ല നീലഗരിയിലെ തേക്ക് മാഫിയ സംഘത്തിന്റെ വേരറുക്കാനും യോഗനാഥന്‍ മുന്നില്‍ നിന്ന് പട നയിച്ചു. ആ പോരാട്ടമാണ് യോഗനാഥന്റെ ജീവിതം മാറ്റിമറിച്ചത്. തനിക്കു തന്നാല്‍ ആകുന്നതുപോലെ പ്രകൃതിക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് യോഗനാഥന്‍ തീരുമാനമെടുക്കുകയായിരുന്നു.

ഈ ബസ് കണ്ടക്ടറുടെ മാസ വരുമാനത്തിന്റെ 40 ശതമാനവും മരത്തൈകള്‍ നടുന്നതിനും, സ്‌കൂളുകളിലും, കോളേജുകളിലും, വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതിയൈ പരിപോഷിപ്പിക്കാനുള്ള €ാസുകളും എടുക്കുന്നുണ്ട്. ഇതുവരെ ഈ ബസ് കണ്ടക്ടര്‍ ഒരു ലക്ഷത്തില്‍ ഇരുപതിനായിരം മരത്തൈകള്‍ നട്ടു കഴിഞ്ഞു. തമിഴ്‌നാട്ടിലെ ട്രീ മനുഷ്യന്‍ എന്ന് വിളിപ്പേരുള്ള യോഗനാഥനെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. ്യോഗനാഥന് ഒരു വിഷമം മാത്രമാണ് ബാക്കി. തന്റെ വാടകവീടായതിനാല്‍ ഒരു തൈ പോലും അവിടെ നടാന്‍ കഴിയുന്നില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW