Friday, October 13, 2017 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 02.01 PM

പ്രമേഹരോഗികള്‍ക്ക് ഓട്‌സ്

uploads/news/2017/10/155256/Weeklyhelth131017a.jpg

ഗ്ലൈസീമിക് ഇന്‍ഡക്‌സ് (ജി.ഐ) കുറഞ്ഞ ആഹാരമാണു പ്രമേഹബാധിതര്‍ക്ക് വേണ്ടത്. ജി.ഐ എഴുപതിനു മുകളിലുളള ആഹാരസാധനങ്ങളായ ഉരുളക്കിഴങ്ങ്, കോണ്‍ഫ്‌ളക്‌സ്, പച്ചരി, തണ്ണിമത്തന്‍ എന്നിവ ഒഴിവാക്കുന്നതാണു നല്ലത്.

ധാന്യങ്ങളുടെ തവിട്, തൊലി തുടങ്ങിയവ കളഞ്ഞാല്‍ ജി.ഐ കൂടാനാണ് സാധ്യത. അതുകൊണ്ട് പഞ്ഞപ്പുല്ല്, ഗോതമ്പ് തുടങ്ങിയവ തൊലിസഹിതം വേണം പൊടിപ്പിക്കാന്‍. മാത്രമല്ല അരിച്ചു കളയാനും പാടില്ല. റിഫൈന്‍ ചെയ്ത ധാന്യപ്പൊടികള്‍ ഒഴിവാക്കേണ്ടതാണ്.

ഓട്‌സിന്റെ വേവുകൂടിയാല്‍ ജി.ഐ കൂടും. ഓട്‌സ് തിളയ്ക്കുന്ന വെളളത്തിലേയ്ക്കിട്ട് രണ്ടു മിനുട്ടിനകം അടുപ്പില്‍നിന്നു മാറ്റുകയും വേണം. രണ്ടു മിനിട്ടില്‍ കൂടുതല്‍ തിളപ്പിച്ചാല്‍ അതിന്റെ നാരുകള്‍ നശിച്ചുപോകും. അത് കഞ്ഞിക്കു തുല്യമാണ്. കൂടുതല്‍ വെന്തു കഴിഞ്ഞാല്‍ പെട്ടെന്നു ദഹിച്ച്, പെട്ടെന്ന് ആഗിരണം ചെയ്ത് രക്തത്തിലെ ഷുഗര്‍നില പെട്ടെന്നുയരും.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW