Monday, December 04, 2017 Last Updated 49 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 01.00 PM

കോഹ്ലി അനുഷ്‌കയെ വിളിക്കുന്ന ചെല്ലപ്പേര് ഇതാണ്

Anushka Sharma, Virat Kohli

കായിക-സിനിമാ പ്രേമികള്‍ ഒരുപോലെ ആഘോഷമാക്കിയ ഒന്നാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയം.നിരവധി സ്ഥലങ്ങളില്‍ ഇവരെ ഒരേ സമയത്ത് കണ്ടിട്ടുണ്ടെങ്കിലും എന്താണ് പ്രണയാദ്രമായി കോഹ്ലി അനുഷ്‌കയെ വിളിക്കുക എന്ന് ആര്‍ക്കും വലിയ പിടിയില്ല. കഴിഞ്ഞ ദിവസം ആമിര്‍ഖാന്‍ അവതാരകനായെത്തിയ ചാനല്‍ പരിപാടിയിലാണ് അനുഷ്‌കയുടെ ആ ചെല്ലപ്പേരു കോഹ്ലി പുറത്തു വിട്ടത്. 'നുഷ്‌കി' എന്നാണ് ആരാധകര്‍ കാത്തിരുന്ന ആ പേര്.

പരിപാടിയില്‍ 'നുഷ്‌കി വളരെ ആത്മാര്‍ത്ഥതയുള്ളയാളാണ്' എന്നായിരുന്നു കോഹ്ലി പറഞ്ഞത്. 15ാം തിയതിയാണ് പരിപാടിയുടെ സംപ്രേഷണം നടക്കുന്നത്. പരിപാടിയുടെ പ്രമോയിലാണ് ഈ ഭാഗം വന്നിരിക്കുന്നത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രൊഫൈല്‍ പിച്ചറാക്കിയിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ദൃഡമാണെന്ന് സ്ഥിരീകരിച്ചത്. വിരാടിനെ സുഹൃത്തുക്കളും കുടുംബാഗങ്ങളും ചീക്കു എന്ന പേരിലാണ് വിളിക്കാറുള്ളത്. വിരുഷ്‌ക എന്നാണ് ഈ പ്രണയ ജോഡിയെ ആരാധകര്‍ വിളിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW