Saturday, July 21, 2018 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 12.41 PM

കാറിനു മുന്നിലേയ്ക്ക് സിംഹത്തിന്റെ മാസ് എന്‍ട്രി..: ഇതുവരെ പുറത്തെടുക്കാത്ത ആക്രമണരീതി കണ്ട് ഞെട്ടിത്തരിച്ച് ഒരു കുടംബം, ഒടുവില്‍ സംഭവിച്ചത്

Lion

ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ ഒരു കുടുംബഗ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ സിംഹത്തിന്റെ ആക്രമണം. കാറിനു മുന്നിലേയ്ക്ക് സിംഹത്തിന്റെ മാസ് എന്‍ട്രിയോടെ കാറില്‍ യാത്ര ചെയ്ത ഒരു കുടുംബം എന്തുചെയ്യണമെന്ന് അറിയാതെ പെരുവഴിയിലായി.

പതിവ് രീതിയിലുള്ള ആക്രമണരീതി ഒന്നും കാണിക്കാതെ വേറിട്ട ആക്രമണരീതിയാണ് ഇത്തവണ സിംഹം ലോകത്തിനു മുന്നില്‍ കാണിച്ചത്. വാഹനം മുഴുവന്‍ ചുറ്റി നടന്ന് വീക്ഷിച്ചതിനു ശേഷം കാറിന്റെ ടയറില്‍ ആള്‍ പിടുത്തമിട്ടു. ടയറ് കടിച്ചു മുറിച്ച് യാത്രക്കാരെ പെരുവഴിയില്‍ ആക്കണം അതായിരിക്കണം ഉദ്ദേശ്ശ്യം.

അഞ്ചു വാഹനങ്ങള്‍ അടങ്ങിയ സംഘമാണ് പാര്‍ക്കിലെത്തിയത്. സിംഹക്കൂട്ടത്തെ കണ്ട് ഇവര്‍ വാഹനം നിര്‍ത്തുകയായിരുന്നു. മുന്‍ വശത്തെ ടയറില്‍ കാര്യമായി പിടുത്തമിട്ടതോടെ സംഗതി കാര്യമായി ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടി. ടയര്‍ പൊട്ടിയ ശബ്ദം കേട്ട് സിംഹങ്ങളും നാലു വഴിക്ക് പാഞ്ഞു. മറ്റു വാഹനങ്ങളില്‍ ഉണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മറ്റു വാഹനങ്ങളിലും യാത്രികര്‍ ആയിരുന്നതിനാല്‍ സിംഹങ്ങള്‍ പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം പുറത്തിറങ്ങി ടയര്‍ മാറ്റിയാണ് കുടുംബം യാത്ര തുടര്‍ന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW