Friday, October 13, 2017 Last Updated 7 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 11.48 AM

ഖത്തര്‍സോഷ്യല്‍ ഫോറം കണ്ണൂര്‍ ജില്ലാ കണവന്‍ഷന്‍ നടത്തി

ദോഹ:തീവ്രഹിന്ദുത്വ അജണ്ടയുമായി റാലിയുമായിറങ്ങിയ സംഘപരിവാരവും അധികാരത്തിലേറിയതുമുതല്‍ ഉണ്ടായ ഓരോ വിഷയത്തിലും സംഘപരിവാര അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന ഇടതുസര്‍ക്കാരും കേരളത്തിലെ മതേതര, ജനാധിപത്യ വിശ്വാസികളെയും വിശിഷ്യാ ന്യൂനപക്ഷ സമൂഹത്തെയും അവഹേളിക്കുകയാണെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കണ്ണൂര്‍ ജില്ലാ കണ്‍വന്‍ഷന്‍ ആരോപിച്ചു.

സംസ്ഥാന പ്രസിഡണ്ട് അഹമദ് കടമേരി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു രാഷ്ട്രീയ മേല്‍കോയ്മക്കു വേണ്ടി കണ്ണൂര്‍ജില്ലയില്‍ നിരന്തരം കൊലപാതകങ്ങള്‍ നടത്തി മല്‍സരിച്ച പാര്‍ട്ടികള്‍ പരസ്പരം ഭീകരത ആരോപിക്കുത് ജനങ്ങളെ വിഢിയാക്കുകയാണ് .

ഐ എസ് പോലുള്ള നിഗൂഢസംഘങ്ങളെ കേരളത്തിലെ എല്ല, ഇന്ത്യയില്‍ തെയുള്ള ഒരു മുസ്‌ലിം സംഘടനയും അംഗീകരിക്കാറില്ലെന്നു മാത്രമല്ല അതിനെതിരെ കാമ്പയിനുകള്‍ നടത്തുന്നവരുമാണ്.

എന്നാല്‍അത്തരം പ്രചാരണ, ബോധവല്‍ക്കരണ ശ്രമങ്ങളെ കണ്ടില്ലെു നടിച്ച് ഒരു സമുദായത്തിനു നേരെ വിഷം ചീറ്റുത് സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുതിനും അരക്ഷിത ബോധം സൃഷ്ടിക്കുതിനുമുള്ള ഗൂഢശ്രമമാണ്. കേരളസര്‍ക്കാര്‍ അത്തരം കുപ്രചരണങ്ങള്‍ക്ക് വളംവച്ചുകൊടുക്കുകയുമാണ്.

കേരളത്തില്‍ ചുവടുറപ്പിക്കുതിനു വേണ്ടി സംഘപരിവാരം നടത്തു പ്രചാരവേലകളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയാണ് മതേതര സര്‍ക്കാര്‍ ചെയ്യേണ്ടത്- സോഷ്യല്‍ ഫോറം കവെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപെട്ടു . സോഷ്യല്‍ ഫോറം കണ്ണൂര്‍ ജില്ലാ ഭാരവാഹികളായി സി.അബ്ദുളള കണ്ണാടിപറമ്പ് (പ്രസിഡണ്ട്) ഇസ്ഹാഖ് അമീന്‍ (വൈസ് പ്രസിഡണ്ട്)
റയീസ് ഉളിയില്‍ (ജനറല്‍ സെക്ര'റി) സജീര്‍ നടുവനാട് (സെക്രട്ട'റി)എന്നിവരെ തെരഞ്ഞെടുത്തു .. സംസ്ഥാന ജനറല്‍ സെക്ര'റി അഷ്‌റഫ് പള്ളത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.



മുഹമ്മദ്‌ ഷഫീക് അറക്കല്‍

Ads by Google
Advertisement
Friday 13 Oct 2017 11.48 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW