Friday, December 15, 2017 Last Updated 21 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 11.37 AM

താലിബാന്‍ തട്ടിക്കൊണ്ടുപോയ യു.എസ്-കനേഡിയന്‍ കുടുംബത്തെ അഞ്ചു വര്‍ഷത്തിനു ശേഷം മോചിപ്പിച്ചു

Pakistan,  US-Canadian family, Kidnapped

ഇസ്ലാമാബാദ്: അഞ്ചു വര്‍ഷത്തിനു മുന്‍പ് അഫ്ഗാനിസ്താനില്‍ നിന്നും താലിബാന്‍ തട്ടിക്കൊണ്ടുപോയ യു.എസ്-കനേഡിയന്‍ ദമ്പതികളെയും അവരുടെ മൂന്നു കുട്ടികളെയും മോചിപ്പിച്ചു. യു.എസ് പാകിസ്താനി സേന സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് മോചനം സാധ്യമായത്. അഫ്ഗാനിസ്താന്‍ അതിര്‍ത്തി കടന്ന ഇവര്‍ പാകിസ്താനില്‍ എത്തിയിട്ടുണ്ട്. താലിബാന്‍ ബന്ധമുള്ള ഹഖാനി നെറ്റ്‌വര്‍ക്കാണ് ഇവരെ കാബൂളിനു സമീപത്തുനിന്നും തട്ടിക്കൊണ്ടുപോയത്.

യു.എസ് വനിതയായ കെയ്ത്‌ലാന്‍ കോള്‍മാന്‍ അവരുടെ ഭര്‍ത്താവ് കനേഡിയന്‍ സ്വദേശി ജേജ്വ ബോയ്ല്‍ എന്നിവരെയാണ് 2012ല്‍ അഫ്ഗാനിസ്താനില്‍ നിന്ന് താലിബാന്‍ ബന്ധമുള്ള സംഘം തട്ടിക്കൊണ്ടുപോയത്. തടവില്‍ കഴിയുമ്പോഴാണ് കോള്‍മാന്‍ മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയതും. 2016 ഡിസംബര്‍ 19ന് ഇവരുടെ വീഡിയോദൃശ്യം താലിബാന്‍ പുറത്തുവിട്ടിരുന്നു.

അതേസമയം, ഇവര്‍ എന്തിനാണ് അഫ്ഗാനിസ്താനില്‍ എത്തിയത് എന്ന് ഇപ്പോഴും അവ്യക്തമാണ്. അഫ്ഗാനിസ്താന്‍ അവരുടെ യാത്രയില്‍ ഉണ്ടായിരുന്നില്ലെന്നും മധ്യേ ഏഷ്യയിലേക്ക് പോയിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ദമ്പതികളെ കിര്‍ഗിസ്താനിലെ ഒരു ഹോട്ടലില്‍ വച്ച് കണ്ടുമുട്ടിയിരുന്നുവെന്നും അഫ്ഗാനിസ്താന്‍ സന്ദര്‍ശിക്കുന്നതില്‍ ബോയ്ല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായും ഇവരുടെ സഹയാത്രികനും പറയുന്നു.

പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ ദമ്പതികളെ ബന്ദിയാക്കിയിരുന്ന കേന്ദ്രത്തില്‍ പാകിസ്താനി കമാന്‍ഡോകള്‍ മിന്നല്‍ പരിശോധന നടത്തിയാണ് മോചനം സാധ്യമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഹെലികോപ്ടര്‍ സഹായത്തോടെ ഇവരെ ഇസ്ലാമാബാദിലെ യു.എസ് എംബസിയിലേക്ക് കൊണ്ടുപോയി. മോചനത്തിന് പണം നല്‍കിയിട്ടില്ലെന്ന് കനേഡിയന്‍ സര്‍ക്കാരും അറിയിച്ചു.

സാഹസിക യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന കോള്‍മാനും ബോയ്‌ലും ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടതും സൗഹൃദത്തിലായതും. അല്‍ ക്വയ്ദയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്ന ഒമര്‍ ഖാദറിന്റെ സഹോദരി സയ്‌നാബ് ഖാദറെയാണ് ബോയ്ല്‍ ആദ്യം വിവാഹം കഴിച്ചിരുന്നത്. ഉസാമ ബിന്‍ ലാദനുമായി അടുപ്പമുണ്ടായിരുന്ന കുടുംബമായിരുന്നു ഇവരുടേത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW