Monday, January 08, 2018 Last Updated 12 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 08.14 AM

അവര്‍ക്കും എന്റെ പ്രതിഫലം കിട്ടാന്‍ അവകാശമുണ്ട്: പക്ഷെ,സിനിമയില്‍ പ്രതിഫലം തീരുമാനിക്കുന്നതിനു പിന്നില്‍ ആരാധകര്‍: അതു വെളിപ്പെടുത്തി ആമിര്‍ഖാന്‍

 Stardom, Aamir Khan

ഇന്ത്യയില്‍ സിനിമയില്‍ ഏറ്റവും കുടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായ ബോളിവുഡ് താരം അമീര്‍ ഖാന്‍ ആ പ്രതിഫലത്തിനു പിന്നിലെ സീക്രട്ട് ആദ്യമായി വെളിപ്പെടുത്തി.

ആമീറിന്റെ പുതിയ ചിത്രമായ നായികാ പ്രാധാന്യമുള്ള 'സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍' എന്ന സിനിമയില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്ന സൈറാ വസീമിനല്ലേ കൂടുതല്‍ പ്രതിഫലം കൊടുക്കേണ്ടത് എന്ന ചോദ്യത്തിനാണ് ആമിര്‍ ആദ്യമായി ആ വെളിപ്പെടുത്തല്‍ നടത്തിയത്.

അഭിനേതാക്കള്‍ പുരുഷനോ, സ്ത്രീയോ എന്ന് നോക്കിയിട്ടല്ല പ്രതിഫലം നല്‍കുന്നത്. അഭിനയ രംഗത്തെ പ്രശസ്തിയും, ആരാധകരുടെ എണ്ണവുമാണ് പ്രതിഫലം നിശ്ചയിക്കുന്നത് എന്നാണ് ആമിര്‍ തുറന്നടിച്ചത്. അതേസമയം, സിനിമ മേഖലയില്‍ രണ്ടു തരത്തിലുള്ള പ്രതിഫലമാണ് നല്‍കുന്നതെന്ന് ആമിര്‍ പറഞ്ഞു. ഒന്ന് താന്‍ ചെയ്യുന്ന ജോലിയുടെ പ്രതിഫലം. മറ്റ് അഭിനേതാക്കള്‍ ചെയ്യുന്ന അതേ ജോലി തന്നെയാണ് താനും ചെയ്യുന്നത്. അതിനാല്‍ അവര്‍ക്കും എനിക്ക് ലഭിക്കുന്ന അതേ പ്രതിഫലം തന്നെ സിനിമയില്‍ മറ്റു പ്രവര്‍ത്തകര്‍ക്കും കിട്ടണം.

എന്നാല്‍ പ്രതിഫലം നിശ്ചയിക്കുന്നതില്‍ രണ്ടാമത്തെ മാനദണ്ഡം ആളുകളെ തിയറ്ററുകളിലേയ്ക്ക് എത്തിക്കാനുള്ള താര മൂല്യമാണ്. അത് എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. സലിം ജാവേദിന്റെ എഴുത്തും, എആര്‍ റഹ്മാന്റെ സംഗീതവും എല്ലാ ഇത്തരത്തില്‍ ജനങ്ങളെ തിയററ്റുകളിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുന്ന ഘടകമാണെന്നും അിനാല്‍ അവര്‍ കുടുതല്‍ പ്രതിഫലത്തിന് അര്‍ഹരാണെന്നും ആമിര്‍ പറയുന്നു.

സ്ത്രീ പുരുഷ വ്യത്യാസമില്ല- എന്നെക്കാള്‍ കൂടുതല്‍ ആരാധകരെ തിയറ്ററില്‍ എത്തിക്കാന്‍ സൈറക്ക് സാധിക്കുമ്പോള്‍ എന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം അവര്‍ക്കു ലഭിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. സംഗീതം സ്വപ്നം കണ്ട് ജീവിക്കുന്ന ഇന്‍സു എന്ന പെണ്‍കുട്ടിയുടെ കഥയാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ പറയുന്നത്. ശക്തി എന്ന സംഗീത സംവിധായകന്റെ കഥാപാത്രത്തെയാണ് ആമിര്‍ അവതരിപ്പിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW