Wednesday, December 06, 2017 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 13 Oct 2017 12.58 AM

ദുര്‍ബലമാകുന്ന വിവരാവകാശ നിയമം

uploads/news/2017/10/155100/3.jpg

വിവരാവകാശ നിയമത്തിനു 12 വയസ്‌ പൂര്‍ത്തിയായി. രാജ്യത്തു നിയമം പ്രാബല്യത്തില്‍വന്ന 2005 ഒക്‌ടോബര്‍ 12 മുതല്‍ ദേശീയ വിവരാവകാശദിനമായി ആചരിച്ചുവരികയാണ്‌. ലോകത്തിലെ ഏറ്റവും ശക്‌തമായ രണ്ടാമത്തെ നിയമമായിരുന്നു പാര്‍ലമെന്റ്‌ പാസാക്കിയ വിവരാവകാശ നിയമം. അന്ന്‌ ഒന്നാം സ്‌ഥാനം സെര്‍ബിയയ്‌ക്കായിരുന്നു. സ്ലോവേനിയ എന്ന രാജ്യവുമായാണ്‌ ഇന്ത്യ രണ്ടാംസ്‌ഥാനം പങ്കുവച്ചത്‌.
അമേരിക്കയിലെയും ബ്രിട്ടനിലെയും അറിയാനുള്ള അവകാശ നിയമങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ്‌ ഇന്ത്യ മുന്നിലെത്തിയത്‌. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ നാലാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും അറിയാനുള്ള അവകാശനിയമം തയാറാക്കിയതോടെയാണ്‌ ഇന്ത്യ പിന്തള്ളപ്പെട്ടത്‌. 2002 ല്‍ പാസാക്കിയ നിയമത്തിനു ഭേദഗതികള്‍ കൊണ്ടുവന്നതോടെയാണു മെക്‌സിക്കോ ഈ ഗണത്തില്‍ ഒന്നാംസ്‌ഥാനത്തെത്തിയത്‌.
കഴിഞ്ഞ ഓഗസ്‌റ്റില്‍ നിയമം നിലവില്‍വന്ന ശ്രീലങ്ക ഒമ്പതാം റാങ്കില്‍ എത്തി. ഈവര്‍ഷം ഏഴു രാജ്യങ്ങളാണ്‌ അറിയാനുള്ള അവകാശനിയമം പാസാക്കിയത്‌. അറിയാനുള്ള അവകാശം പാസാക്കിയ രാജ്യങ്ങളില്‍ ഏറ്റവും ശക്‌തമായ നിയമം നിലവിലുള്ളത്‌ ശ്രീലങ്കയിലാണ്‌. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും പിന്നില്‍ പാകിസ്‌താനാണ്‌.
വിവരാവകാശനിയമം ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസാക്കിയപ്പോള്‍ ന്യൂയോര്‍ക്ക്‌ ടൈംസ്‌ ഇങ്ങനെ എഴുതി: ഇന്ത്യന്‍ ജനാധിപത്യത്തിനു പ്രായപൂര്‍ത്തിയായി.
ആര്‍.ടി.ഐ.(റൈറ്റ്‌ ടു ഇന്‍ഫര്‍മേഷന്‍ ആക്‌ട്‌)യുടെ പിറവിക്കുശേഷം ഇന്ത്യയില്‍ പുറത്തുവന്ന അഴിമതികളില്‍ 70 ശതമാനവും ഈ നിയമത്തിന്റെ പിന്‍ബലത്തിലായിരുന്നു എന്നു ചരിത്രം. രണ്ടാം യു.പി.എയുടെ ഭരണകാലത്ത്‌ നടന്ന വന്‍കുംഭകോണങ്ങളുടെ വിവരങ്ങള്‍ ആര്‍.ടി.ഐ. നിയമത്തിന്റെ ശക്‌തി ഭരണാധികാരികളെ ബോധ്യപ്പെടുത്തി.വിവരാവകാശ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, വിജയഗാഥകള്‍, സുപ്രധാന വെളിപ്പെടുത്തലുകള്‍, നിയമത്തിനനുകൂലവും പ്രതികൂലവുമായ കോടതി വിധികള്‍, വിവരാവകാശ കമ്മിഷനുകളുടെ ഉത്തരവുകള്‍, നിയമത്തിന്റെ കഴുത്തു ഞെരിക്കാനുള്ള ഭരണകൂടശ്രമങ്ങള്‍ എല്ലാം ആര്‍.ടി.ഐ. നിയമത്തെ ദുര്‍ബലപ്പെടുത്തുകയാണ്‌.
ശക്‌തമായ ജനാധിപത്യ രാജ്യത്ത്‌ ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായി മാറിയ വിവരാവകാശ നിയമത്തിന്റെ വായടിപ്പിക്കുന്ന ഏതൊരു ശ്രമവും ചെറുക്കപ്പെടണം.

Ads by Google
Friday 13 Oct 2017 12.58 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW