Wednesday, July 18, 2018 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 08.37 PM

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തത് ബി.ജെ.പിയെ സഹായിക്കാനെന്ന് ആക്ഷേപം

Gujrath Election, Election Commission

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഗുജറാത്ത് നിയസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാത്തത് ബി.ജെ.പിയെ സഹായിക്കാനെന്ന് ആക്ഷേപം. നവംബര്‍ 9നാണ് ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 18ന് വോട്ടെണ്ണല്‍ നടക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അചല്‍ കുമാര്‍ ജോതി വ്യക്തമാക്കി. എന്നാല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 18ന് മുമ്പ് നടത്തുമെന്നാണ് കമ്മീഷന്റെ പ്രഖ്യാപനം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. എന്നാല്‍ തീയതി പ്രഖ്യാപിക്കാത്തതിനാല്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ല. ഇത് ഭരണകക്ഷിയായ ബി.ജെ.പിയേയും സര്‍ക്കാരിനേയും സഹായിക്കാനാണെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ സര്‍ക്കാരിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനാകില്ല. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിനാല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഏത് വാഗ്ദാനവും നല്‍കാനോ പദ്ധതികള്‍ പ്രഖ്യാപിക്കാനോ സാധിക്കും.

ഒക്‌ടോബര്‍ 16ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കയാണ്. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ നിലപാടില്‍ സംശയങ്ങള്‍ ഉയരുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW