Saturday, December 09, 2017 Last Updated 11 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 08.10 PM

അമ്മ മയക്ക് മരുന്ന് സംഘത്തിന് വിറ്റു; കുട്ടിയേയും, വ്യാജ അമ്മയേയും ക്രൂരമായി മര്‍ദ്ദിച്ച് തെരുവില്‍ ഭിക്ഷയ്ക്കായി വിടും, അടിമ വേലക്കാരിയായി മാറിയ ആ പെണ്‍കുഞ്ഞിന് അനുഭവിക്കാന്‍ ഇനിയൊന്നും ബാക്കിയില്ല..

 Slavegirl

ഫിലിപ്പൈന്‍സ് : ഏഴുവയസുകാരിയായ അനബല്‍ ഇപ്പോള്‍ സുരക്ഷിതമായ കൈകളിലാണ്. എന്നാല്‍ ഇത്രയും നാള്‍ അവള്‍ അനുഭവിച്ചത് കൊടും യാതനകളായിരുന്നു. നെഗ്രോസ് ദ്വീപിലെ ബക്കലോഡ് നഗരത്തിലായിരുന്നു ഈ സംഭവം. ക്രൂസോണ്‍ സിന്‍ഡ്രോം രോഗം മൂലം ജന്മനാവൈകല്യമുള്ള കുട്ടിയാണ് അനബല്‍. അവളെ മയക്ക് മരുന്ന് സംഘത്തിന് വിറ്റത് സ്വന്തം അമ്മ തന്നെയായിരുന്നു. മറ്റ് ആറ് കുട്ടികള്‍ കൂടിയുള്ള അമ്മയ്ക്ക് അനബലിനെ പോറ്റാന്‍ ശേഷിയുണ്ടായിരുന്നില്ല. പിന്നീട് അവള്‍ മയക്ക് മരുന്ന് സംഘത്തിന്റെ അടിമവേലക്കാരിയായി. ഒടുവില്‍ ഒരു സന്നദ്ധ സംഘടന അനബലിനെ ഏറ്റെടുക്കുകയായിരുന്നു.

ഭിന്നശേഷിക്കാരിയായ അനബലിനെ കിട്ടിയത് മയക്കുമരുന്ന് സംഘത്തിന് സന്തോഷമായിരുന്നു. കരയുന്ന അനബല്‍ അവര്‍ക്ക് തെരുവില്‍ പണം വാരാനുള്ള എളുപ്പ വഴിയായി. വാടകയ്ക്ക് ഒരമ്മയെ കൂടി സംഘടിപ്പിച്ചു. രണ്ടുപേരെയും ക്രൂരമായി മര്‍ദ്ദിച്ച് തെരുവിലേക്ക് വിടും. കരയുന്ന അമ്മയും കുഞ്ഞും. ശിശുകടത്തും ചൂഷണവും തടയാന്‍ പ്രവര്‍ത്തിക്കുന്ന കാലിപേ നെഗ്രന്‍സ് ഫൗണ്ടേഷനില്‍ നിന്ന് അനബലിന്റെ കഥയറിഞ്ഞ അര്‍ജന്റീനക്കാരനായ ഗോണ്‍സാലോ അരിസ് അനബലിനെ രക്ഷിക്കാനുള്ള ദൗത്യമേറ്റെടുത്തു. തന്റെ സമ്പാദ്യവും, സംഭാവനകളും ചേര്‍ത്ത് അവളുടെ ശസ്ത്രക്രിയ നടത്താന്‍ പണം സംഘടിപ്പിച്ചു. അനബിലിന് അവളുടെ കണ്ണുകള്‍ പൂട്ടാന്‍ കഴിയാത്തു കൊണ്ട് ശരിക്കും ഉറങ്ങാന്‍ കഴിയില്ല. ക്രേനിയല്‍ ശസ്ത്രക്രിയ കഴിഞ്ഞതോടെ, അനബലിന്റെ തലച്ചോറിന് വളരാന്‍ കഴിയും. ഇനി സുരക്ഷിതമായ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് ഈ കൊച്ചുപെണ്‍കുട്ടി.

Ads by Google
Thursday 12 Oct 2017 08.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW