Friday, April 20, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 07.39 PM

തുര്‍ക്കിയെ വീഴ്ത്തി പരാഗ്വെയ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍:മൂന്നടിച്ച് മാലിയും പ്രീക്വാര്‍ട്ടറില്‍ കടന്നു

Under 17 Football World cup,  Pre-quarter

ന്യൂഡല്‍ഹി: പരാഗ്വെയും, മാലിയും അണ്ടര്‍ 17 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇന്നു നടന്ന മത്സരത്തില്‍ തുര്‍ക്കിയെ വീഴ്ത്തിയാണ് പരാഗ്വെ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറില്‍ കയറിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പരാഗ്വെയുടെ തകര്‍പ്പന്‍ ജയം.

അതേസമയം, രണ്ടാം തോല്‍വിയോടെ തുര്‍ക്കിയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങി. മൂന്നു ജയങ്ങളുമായാണ് പരാഗ്വെ ബി ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ന്യൂസിലന്‍ഡിനെ തകര്‍ത്താണ് മാലി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മാലി ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. നേരത്തെ ഗ്രൂപ്പ് ചാമ്പ്യന്മാരായ പരാഗ്വെയോട് മാത്രമാണ് മാലി തോല്‍വി മണത്തത്.

Ads by Google
Thursday 12 Oct 2017 07.39 PM
YOU MAY BE INTERESTED
TRENDING NOW