Thursday, October 12, 2017 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 07.24 PM

മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കാന്‍ ശ്രമം; മലപ്പുറത്തെ ജനസംഖ്യാ വര്‍ധനയ്ക്ക് പിന്നില്‍ ഗൂഢാലോചന: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

Giriraj singh , Hate speech

എറണാകുളം: കേരള വിരുദ്ധ പ്രസ്താവനയുമായി വീണ്ടും സംഘപരിവാര്‍ നേതാക്കള്‍. മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു. കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷാ യാത്രയുടെ എറണാകുളത്തെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗിരിരാജ്.

മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമം നടക്കുകയാണ്. മലപ്പുറത്തെ ജനസംഖ്യാ വര്‍ധനയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി ആരോപിച്ചു. 1921ലെ മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാനുള്ള ആലോചന കേരളത്തില്‍ നടക്കുന്നു. ലൗവ് ജിഹാദ് ഐ.എസ് തന്ത്രമാണ്. ഇത് കേരളത്തിന് ഭീഷണിയാണെന്നും ഗിരിരാജ് പറഞ്ഞു.

തൊഴിലില്ലായ്മയില്‍ കേരളം മൂന്നാം സ്ഥാനത്താണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. മധ്യപ്രദേശ് 20 ശതമാനം കാര്‍ഷിക വളര്‍ച്ച നേടിയപ്പോള്‍ കേരളത്തിന്റെ വളര്‍ച്ച 1.4 ശതമാനം മാത്രമായിരുന്നു. മഹാന്‍മാര്‍ ജനിച്ച കേരളം ഇപ്പോള്‍ രാക്ഷസന്‍മാരുടെ കൈകളിലാണ്. ഏകാധിപതിയായ കിം ജോങ് ഭരിക്കുന്ന ഉത്തര കൊറിയയുടേതിന് സമാനമാണ് കേരളത്തിലെ ജനാധിപത്യമെന്നും ഗിരിരാജ് ആരോപിച്ചു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW