Thursday, October 12, 2017 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 06.22 PM

നമ്മുടെ സ്വന്തം 'മത്തി'മണ്‍മറയുന്നു : ആ അപ്രത്യക്ഷമാകലിനു പിന്നില്‍ ഇതാണ്

 Sardines

കേരളാ തീരത്തു നിന്നും മത്തി(ചാള) അപ്രത്യക്ഷമാകുന്നതായ ഞെട്ടിക്കുന്ന പഠനം പുറത്ത്. പണക്കാരന്‍ എന്നോ, പാവപ്പെട്ടവനെന്നോ വ്യത്യാസം ഇല്ലാതെ മലയാളികള്‍ ആശ്രയിക്കുന്ന അല്ലേല്‍ മലയാളിയുടെ പ്രിയപ്പെട്ട മത്സ്യമാണ് മത്തി.

കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന കടലെഴുത്തുകള്‍ എന്ന പഠനസമ്മേളനത്തിന് അനുബന്ധമായി പുറത്തിറക്കിയ പത്രികയിലാണ് എവിടെപോയ് ആ തീരവും, മീന്‍കൂട്ടവും എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഷെബീന്‍ മെഹ്ബൂബിന്റെ പഠനത്തിലാണ് നിര്‍ണായകമായ ഈ പഠനം.

തീരക്കടലില്‍ ചൂടുകൂടന്നതും, മീന്‍പിടുത്ത രീതിയിലെ മാറ്റവും, അമിതവും, അശാസ്ത്രീയവുമായ മീന്‍പിടുത്ത രീതികളുമാണ് മത്തിയെ കേരളാ തീരത്തു നിന്ന് അപ്രത്യക്ഷമാക്കുന്നത്. ചെറുമീനുകളെ കൂട്ടത്തോടെ പിടികൂടുന്നതും മത്തിയുടെ കുറവിനു കാരണമാകുന്നുണ്ടെന്നാണ് പഠനം പറയുന്നത്.

ചൂടു അമിത തോതില്‍ ഉയര്‍ന്നതോടെ ആഴക്കടലിലേയ്ക്ക് മീന്‍കൂട്ടങ്ങള്‍ നീങ്ങിത്തുടങ്ങി. ഇവയെ ജൈവവളം, കോഴിത്തീറ്റ എന്നിവയുടെ ഉത്പാദനത്തിനായി ഈ മീന്‍കൂട്ടങ്ങളെ വ്യവസായാടിസ്ഥാനത്തില്‍ അനിയന്ത്രിത മത്സ്യ ബന്ധത്തിലൂടെ പിടിക്കുന്നു. എന്നിരിക്കെ പ്രജനനത്തിനൊരുങ്ങുന്ന മുട്ടച്ചാളകളേയും കോരുന്നതും ഇവയുടെ കുറവിനു കാരണമാകുന്നു. ഈ രീതി തുടര്‍ന്നാല്‍ അത് മത്തിയെ എന്നന്നേയ്ക്കുമായി കേരളതീരത്തു നിന്ന് ഇല്ലാതാക്കും എന്നാണ് വിലയിരുത്തുന്നത്.

Ads by Google
Advertisement
Thursday 12 Oct 2017 06.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW