Thursday, September 20, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 03.24 PM

നിരഞ്ജ് കെയര്‍ ഓഫ് മണിയന്‍പിള്ള രാജു

''മലയാള സിനിമയില്‍ വീണ്ടും നായക വസന്തം. ബോബിയിലൂടെ അഭിനയ രംഗത്ത് ചുവടുറപ്പിക്കുകയാണ് നിരഞ്ജ്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജിന്റെ വിശേഷങ്ങള്‍.''
uploads/news/2017/10/154974/niranjnINW1.jpg

40 വര്‍ഷമായി മണിയന്‍പിള്ള രാജു മലയാള സിനിമയോടൊപ്പമുണ്ട്. ചിരിച്ചും ചിന്തിപ്പിച്ചും എണ്ണമറ്റ കഥാപാത്രങ്ങളെ അനശ്വരമാക്കി... സിനിമയില്‍ സ്വന്തം വിജയങ്ങള്‍ നല്‍കിയ സന്തോഷത്തിനൊപ്പം രാജുവിന് സന്തോഷിക്കാന്‍ മറ്റൊരു കാരണംകൂടിയുണ്ട്.

മകന്‍ നിരഞ്ജ് നായകനായ ആദ്യ ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. തന്നെ സ്വീകരിച്ച പ്രേക്ഷകര്‍ മകനേയും സ്വീകരിച്ച ചാരിതാര്‍ത്ഥ്യമാണാ മുഖത്ത്.

അച്ഛന്റെ പാത പിന്‍തുടര്‍ന്നു സിനിമ രംഗത്ത് ചുവടുറപ്പിക്കുന്ന നിരഞ്ജിന് സിനിമയെക്കുറിച്ചുള്ള സ്വപ്നങ്ങളും ധാരാളമാണ്.

രജപുത്ര രഞ്ജിത്ത് സംവിധാനം ചെയ്ത് മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലാണ് നിരഞ്ജ് ആദ്യം അഭിനയിച്ചത്. പുതിയ ചിത്രമായ ബോബിയിലൂടെ നായക നിരയിലേക്ക് കാലുവയ്ക്കുന്ന നിരഞ്ജും... മകനെക്കുറിച്ചുളള സ്വപ്നങ്ങള്‍ പങ്കുവയ്ക്കുന്ന മണിയന്‍പിള്ളയും....

അച്ഛനാണ് ഹീറോ...


തന്റെ ഹീറോ അച്ഛന്‍ മണിയന്‍ പിള്ള രാജുവാണ് എന്ന് നിരഞ്ജ് മടികൂടാതെ പറയും. അച്ഛന്‍ ഒരു സംഭവം തന്നെയാണെന്നാണ് നിരഞ്ജ് പറയുന്നത്...അച്ഛനെക്കുറിച്ച് നിരഞ്ജ് പറയുന്നതിങ്ങനെ...

അച്ഛനാണ് എന്റെയും ചേട്ടന്‍ സച്ചിന്റെയും റിയല്‍ ഹീറോ. വ്യത്യസ്തനായ അച്ഛനാണദ്ദേഹം. ഞങ്ങള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെപ്പോലെയാണ്. ഫ്ര ണ്ട്സിനെപ്പോലെ അടിച്ചുപൊളിച്ചാണ് ഞങ്ങളുടെ നടപ്പും.

ഒരു കാര്യവും ചെയ്യരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടില്ല. എല്ലാറ്റി ന്റെയും നല്ലതും ചീത്തയും പറഞ്ഞുതരും. തിരഞ്ഞെടുക്കുന്നത് ഞങ്ങള്‍ തന്നെയാണ്. അച്ഛന്‍ എന്നെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിട്ട് പഠിപ്പിച്ചിട്ടില്ല. അഭിനയം പഠിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നാണ് അച്ഛന്റെ പക്ഷം.

അതുപോലെ പണം നോക്കി സിനിമയ്ക്കുപിറകെ പോകരുത്. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. ഒരു കഥാപാത്രമേ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ എങ്കിലും അത് ആളുകള്‍ ഓര്‍ത്തിരിക്കുന്നതാവണം എന്നൊക്കെ അച്ഛന്‍ പറയാറുണ്ട്.

ആരെയും വേദനിപ്പിക്കുന്നരീതിയില്‍ പെരുമാറരുത്, സ്നേഹത്തോടെ പെരുമാറണം. എല്ലാവരേയും ബഹുമാനിക്കണം ഇത്തരം കാര്യങ്ങള്‍ മാത്രം സ്ട്രിക്ടായി പറയാറുണ്ട്.

വില്ലനില്‍ നിന്ന് നായകനിലേക്ക്...


ആദ്യ ചിത്രം ചെയ്യുമ്പോള്‍ ഞാന്‍ പ്ലസ്ടുവിന് പഠിക്കുകയാണ്. അച്ഛന്‍ തന്നെ നിര്‍മ്മിച്ച് രജപുത്ര രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്ളൈ. അതില്‍ വില്ലനായാണ് ഞാന്‍ അഭിനയിച്ചത്.

എന്തുകൊണ്ടാണ് തുടക്കംതന്നെ നെഗറ്റീവ് വേഷത്തിലെന്ന് അച്ഛന്റെ സുഹൃത്തുക്കളടക്കം പലരും ചോദിച്ചിരുന്നു.

അപ്പോഴൊക്കെ അച്ഛനാണ് എനിക്ക് ധൈര്യം തന്നത്. നെഗറ്റീവായാലും പോസിറ്റീവായാലും അതൊരു കഥാപാത്രമല്ലേ എന്നായിരുന്നു അച്ഛന്റെ പക്ഷം. ഞാന്‍ ഹീറോയാവണം എന്ന് അച്ഛനും ആഗ്രഹിച്ചിട്ടില്ല.

നല്ല നടനാവണം എന്നാണ് എന്റെയും അച്ഛന്റെയും ആഗ്രഹം. പക്ഷേ തുടക്കക്കാരന്റെ പോരായ്മകള്‍ ആ ചിത്രത്തിനുണ്ടായിരുന്നു.

ബ്ലാക്ക് ബട്ടര്‍ഫ്ളൈ കഴിഞ്ഞാണ് ഡിഗ്രിക്ക് ചേരുന്നത്. പി.ജി.ക്ക് വിദേശത്തുപോയി. പഠനമൊക്കെ കഴിഞ്ഞ് തരിച്ചുവന്നപ്പോഴാണ് വീണ്ടും സിനിമയില്‍ സജീവമാകാന്‍ തീരുമാനിക്കുന്നത്.

അങ്ങനിരിക്കുമ്പോഴാണ് ബോബിയിലേക്കവസരം ലഭിച്ചത്. സിനിമ റിലീസായി, നല്ല റസ്പോണ്‍സാണ്. നല്ലെതെന്ന് പറയുന്നതിലും ആളുകള്‍ അംഗീകരിച്ചെന്നറിയുന്നതിലും സന്തോഷമുണ്ട.്

ചേട്ടന്‍ തന്ന സിനിമ സ്വപ്‌നം...


അച്ഛന്റെ സിനിമകള്‍ ധാരാളം കാണാറുണ്ടെങ്കിലും എനിക്ക് സിനിമയോട് ഇഷ്ടം തോന്നിയത് അച്ഛന്‍ നടനായതുകൊണ്ടല്ല. ചേട്ടന്‍ സച്ചിനാണ് അതിന് വഴിയൊരുക്കിയത്. ചെറുപ്പം മുതല്‍ സിനിമ കാണിച്ചുതന്നിരുന്നത് ചേട്ടനാണ്.

പിന്നെ ജനിച്ചുവീണതേ ഫിലിം ഇന്‍ഡസ്ട്രിയിലേക്കാണ്. കണ്ടുവളര്‍ന്നതും സിനിമയാണ്. അതായിരിക്കാം സിനിമയോട് ഇഷ്ടംതോന്നാന്‍ കാരണം.

എനിക്ക് ഫിലിം ഇന്‍സിസ്റ്റിയൂട്ടില്‍ പോകണമെന്നുണ്ടായിരുന്നു. പക്ഷേ അച്ഛ ന്‍ പറയുന്നത് അഭിനയം നാച്ചുറലായി വരേണ്ടതാണ് എന്നാണ്. എന്റെ ഏറ്റവും വലിയ വിമര്‍ശക അമ്മ ഇന്ദിരയാണ്.

അമ്മയുടെ അടുത്തുനിന്ന് നല്ലതുകേള്‍ക്കാന്‍ കുറച്ച് പാടാണ്. പക്ഷേ ഞാന്‍ സിനിമയില്‍ വരണമെന്ന് ഏറ്റവും ആഗ്രഹിക്കുന്നതും അമ്മയാണ്.

Thursday 12 Oct 2017 03.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW