Tuesday, October 31, 2017 Last Updated 35 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.50 PM

ജിയോയെ നേരിടാന്‍ കാര്‍ബണും എയര്‍ടെല്ലും കൈകോര്‍ക്കുന്നു

Airtel, Jio, Karban

ജിയോ ഫോണിനെ നേരിടാന്‍ പുതിയ പദ്ധതിയുമായി എയര്‍ടെല്ലും പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കളായ കാര്‍ബണും കൈകോര്‍ക്കുന്നു. നിങ്ങളുടെ ആദ്യത്തെ 4ജി സ്മാര്‍ട്‌ഫോണ്‍ (യുവര്‍ ഫസ്റ്റ് 4ജി സ്മാര്‍ട്ട്‌ഫോണ്‍) എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. 1399 രൂപയാണ് വില.

ഇതുവഴി കാര്‍ബണിന്റെ എ40 മോഡല്‍ സ്മാര്‍ട്‌ഫോണാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക. 2899 രൂപയാണ് ആദ്യം അടക്കേണ്ടത് എന്നാല്‍ ഇതില്‍ 1500 രൂപ ആദ്യത്തെ 36 മാസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താവിന് തന്നെ തിരികെ ലഭിക്കും. പണം തിരികെ ലഭിക്കുന്നതിനായി ഫോണ്‍ കമ്പനിക്ക് മടക്കി നല്‍കേണ്ടതില്ല. ഫോണ്‍ എയര്‍ടെല്ലിന്റെ 169 രൂപ പ്ലാനടക്കമോ, അതില്ലാതെയോവാങ്ങാം. 169 രൂപ പ്ലാനില്‍ ഉപഭോക്താവിന് കോളുകള്‍ സൗജന്യമായിരിക്കും. പ്രതിദിനം 500 എംബി ഇന്റര്‍നെറ്റ് ഡാറ്റ 28 ദിവസത്തേക്ക് ആസ്വദിക്കാം. അടുത്ത 36 മാസത്തേക്ക് ഈ പ്ലാന്‍ ഇതേ നിലയില്‍ ആസ്വദിക്കാനാവും.

കൂടാതെ, 18 മാസം കഴിഞ്ഞാല്‍ ഉപഭോക്താവിന് കമ്പനി 500 രൂപ മടക്കി നല്‍കും. 1000 രൂപ 36 മാസത്തിന് ശേഷമാണ് ലഭിക്കുക. 169 രൂപ പ്ലാന്‍ എടുക്കാത്ത ഉപഭോക്താക്കള്‍ക്ക് 500 രൂപ മടക്കി ലഭിക്കണമെങ്കില്‍ ആദ്യ 18 മാസത്തിനുള്ളില്‍ 3000 രൂപയ്ക്ക് റീചാര്‍ജ് ചെയ്യണം. മാത്രമല്ല, അടുത്ത 18 മാസവും 3000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താലാണ് 1000 രൂപയും തിരികെ ലഭിക്കുക. മറ്റ് ഉപഭോക്താക്കള്‍ക്ക് ഉള്ള 169 പ്ലാനില്‍ 500 എംബി ഡാറ്റ 14 ദിവസത്തേക്കാണ് എയര്‍ടെല്‍ നല്‍കുന്നത്. എന്നാല്‍, കാര്‍ബണ്‍ എ 40 ഫോണില്‍ ഏത് കമ്പനിയുടെ സിം കാര്‍ഡും ഉപയോഗിക്കാനാകുമെന്ന ആനുകൂല്യവും ഉണ്ട്.

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW