Thursday, October 12, 2017 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.42 PM

'വെളളവിധവ' അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു ; പെന്റഗണ്‍ തലയ്ക്ക് വിലയിട്ട ബ്രിട്ടീഷ് കൊടും ഭീകരവനിത

uploads/news/2017/10/154953/white-widow.jpg

'വൈറ്റ് വിഡോ' എന്ന പേരില്‍ പ്രശസ്തയായ ബ്രീട്ടീഷ് മുന്‍ റോക്ക് ഗായികയും ഐഎസ് തീവ്രവാദിയുമായ സാലി ജോണ്‍സ് അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സിറിയയില്‍ അമേരിക്ക കഴിഞ്ഞ ജൂണില്‍ സിറിയയുടെയും ഇറാഖിന്റെയും അതിര്‍ത്തിയില്‍ നടത്തിയ പൈലറ്റില്ലാ വിമാന ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തന്നെ ഇവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്നതിനാല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കാന്‍ അമേരിക്ക മടിക്കുകയാണ്.

സംയുക്ത സേനയുടെ ആക്രമണത്തെ തുടര്‍ന്ന് ഐഎസിന്റെ പിടി അയഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില റക്കയിലേക്ക് പാലായനം ചെയ്യുമ്പോള്‍ മായാഡിനില്‍ വെച്ചായിരുന്നു മരണമടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം ഇവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് പെന്റഗണ്‍ പറയുന്നത്. 2013 ല്‍ ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് കുടിയേറിയ സാലി ഐഎസിന്റെ ഹാക്കര്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജുനൈദിനെ വിവാഹം ചെയ്തിന് പിന്നാലെയാണ് സിറിയയിലേക്ക് പോയത്. എന്നാല്‍ 2015 ല്‍ ജുനൈദ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ഇവര്‍ വൈറ്റ് വിഡോ എന്നറിയപ്പെടാന്‍ തുടങ്ങിയത്. പിന്നട് ഹുസൈന്‍ അല്‍ബ്രിട്ടാണി എന്ന പേരില്‍ ബ്രിട്ടീഷ് യുവാക്കളെ ഐഎസിലേക്ക് ചേര്‍ക്കുന്ന ജോലി ചെയ്തു വരികയായിരുന്നു. ജുനൈദിനെ വിവാഹം കഴിച്ച് ഐഎസിലേക്ക് ചേക്കേറുമ്പോള്‍ സാലിയുടെ 11 കാരന്‍ മകനുമുണ്ടായിരുന്നു. ഇയാളും കൊല്ലപ്പെട്ടെന്ന് സംശയമുണ്ട്. എന്നാല്‍ ഇയാള്‍ക്ക് എന്തു പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

മകന്‍ ജോ ഐഎസില്‍ ചൈല്‍ഡ് ഫൈറ്ററായി പ്രവര്‍ത്തിക്കുകയാണെന്നും അബു അബ്ദുള്ള ബ്രിട്ടാനി എന്ന പേരില്‍ ഐഎസില്‍ സൈനികരെ കൊല്ലാനായി ജോ നിയോഗിക്കപ്പെട്ടിരിക്കുകയാണെന്നും വിവരമുണ്ടായിരുന്നു. കൊല്ലപ്പെടേണ്ട കൊടും ഭീകരരുടെ പട്ടികയില്‍ പേര് ഉള്‍പ്പെട്ടതോടെ മൂന്നു വര്‍ഷമായി ലോകം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഒന്നായി വൈറ്റ്‌വിഡോ മാറിയിരുന്നു. ജൂലൈയില്‍ ഐഎസിന്റെ ക്യാമ്പില്‍ നിന്നും തിരികെ ബ്രിട്ടനില്‍ എത്തിയ അയിഷ എന്ന ബ്രിട്ടീഷ് ഐസ് തീവ്രവാദിയുടെ ഭാര്യ താന്‍ ജോണ്‍സിനെ ഐഎസ് നിയന്ത്രിത മേഖലയില്‍ വെച്ച് കണ്ടതായി വ്യക്തമാക്കിയിരുന്നു. പിന്നീട് കുര്‍ദിഷ് അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പോയ ഇവര്‍ അവിടെ നിന്നും ബ്രിട്ടനിലേക്ക് തിരിച്ചു പോരുകയായിരുന്നു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW