Thursday, July 19, 2018 Last Updated 9 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 12.45 PM

'കുഞ്ഞനുജത്തി എനിക്കും ഉണ്ടായിരുന്നു, നഷ്ടപ്പെടുന്നതിന്റെ ദുഖം അറിയാം'; വിജയുടെ സന്ദര്‍ശനത്തെക്കുറിച്ച് അനിതയുടെ സഹോദരന്‍

uploads/news/2017/10/154940/vijay.gif

ഡോക്ടറാകണമെന്ന് സ്വപ്നം കണ്ട് ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്ടു പാസ്സായെങ്കിലും നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട് അനിത ആത്മഹത്യ ചെയ്തത് രാജ്യമെങ്ങും ചര്‍ച്ചയായിരുന്നു. വന്‍ പ്രതിഷേധമാണ് തമിഴ്‌നാട്ടിലുയര്‍ന്നത്. പ്ലസ്ടുവില്‍ 1200ല്‍ 1176 മാര്‍ക്ക് വാങ്ങിയാണ് അനിത പാസ്സായത്. സ്‌കൂള്‍ ടോപ്പറുമായിരുന്നു അനിത. ചുമട്ടു തൊഴിലാളിയായ അച്ഛന്റെ മകള്‍ക്ക് പൈസ കൊടുത്ത് മെഡിക്കല്‍ സീറ്റ് ലഭിക്കില്ലെന്ന വിഷമവും അനിതയുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങിട്ടു. അങ്ങനെയാണ് ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്.

എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ഇളയ ദളപതി വിജയ് അനിതയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. ഏറ്റവും രഹസ്യമായിട്ടായിരുന്നു താരത്തിന്റെ സന്ദര്‍ശനം. സമീപ വാസികളിലാരോ മൊബൈലില്‍ പകര്‍ത്തിയ ചിത്രം പുറത്തു വന്നിരുന്നു. ഇപ്പോള്‍ ഒരു മാസത്തിന് ശേഷം അന്ന് അനിതയുടെ സഹോദരന്‍ മണിരത്‌നവുമായി ഒരു മാധ്യമം നടത്തിയ അഭിമുഖത്തില്‍ വിജയുടെ സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞു.

വിജയുടെ സന്ദര്‍ശനം ഞങ്ങളുടെ കുടുംബത്തിന് ഒരുപാട് ആശ്വാസം നല്‍കുന്നതായിരുന്നു. 'എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനുജത്തി, സഹോദരിയെ നഷ്ടപ്പെടുന്നതിന്റെ ദുഖം എനിക്കറിയാം. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയാം മടി കാണിക്കേണ്ടതില്ല. നിങ്ങളുടെ അനുജന്റെ വിദ്യാഭ്യാസ ചിലവുകള്‍ ഞാന്‍ ഏറ്റെടുത്തോളാം' എന്ന് വിജയ് പറഞ്ഞതായി മണിരത്‌നം പറഞ്ഞു.

വിജയുടെ സഹോദരി വിദ്യ ചെറുപ്പത്തില്‍ മരിച്ചു. വിദ്യയുടെ മരണം വിജയ്‌യെ മാനസികമായി തകര്‍ത്തിയതായി മാതാപിതാക്കള്‍ പറഞ്ഞിട്ടുണ്ട്. ഏറെ വികൃതിയായിരുന്ന വിജയ് അതിനു ശേഷം സ്വയം ഉള്‍വലിയുന്ന പ്രകൃതക്കാരനായിയെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW