Saturday, July 21, 2018 Last Updated 50 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 12.43 PM

ദമ്മാം ബാഡ്മിന്‍റണ്‍ ഓപണ്‍-2 നവoമ്പര്‍ മൂന്നിന് ആരംഭിക്കും

uploads/news/2017/10/154938/gulf121017g.jpg

ദമ്മാം: ഇവന്‍ലോഡ് ബാഡ്മിന്‍റണ്‍ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദമ്മാം ബാഡ്മിന്‍റണ്‍ ഓപണ്‍ 2 നവoമ്പര്‍ മൂന്നിന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദമ്മാം ഖാലിദിയ കോര്‍ട്ടില്‍ വെച്ച് നടക്കുന്ന മെഗാ ടൂര്‍ണമെന്‍റ് സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായാണ് അരങ്ങേറുക. നവമ്പര്‍ മൂന്ന്, നാല് തിയതികളില്‍ സീനിയര്‍ വിഭാഗത്തിലും നവമ്പര്‍ 17, 18 തിയതികളില്‍ ജൂനിയര്‍ വിഭാഗത്തിലുമായിരിക്കും മല്‍സരങ്ങള്‍ നടക്കുക.

മേളയില്‍ 600ലധികം കളിക്കാര്‍ മാറ്റുരക്കും. സൗദി അറേബ്യയെ കൂടാതെ ജോര്‍ദാന്‍, ഈജിപ്ത്, സിറിയ, ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, മലേഷ്യ, സിംഗപൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ കളിക്കാര്‍ പങ്കെടുക്കും.

ജൂനിയര്‍ വിഭാഗത്തില്‍ ജിദ്ദ, റിയാദ്, ജിസാന്‍, ജുബൈല്‍, അബഹ, അസിര്‍, അല്‍ഹസ തുടങ്ങിയ മേഖലകളില്‍ നിന്നുമുള്ള ആണ്‍കുട്ടികള്‍ മേളയില്‍ മാറ്റുരക്കും. ടൂര്‍ണമെന്‍റ് ലോഞ്ചിംങ് ഉദ്ഘാടനത്തിന് പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ക്ളബ്ബ് പ്രസിഡന്‍റ് ടോണി മാത്യൂ ടൂര്‍ണമെന്‍റ് കമ്മിറ്റി ഭാരവാഹികളായ മന്‍സൂര്‍ അലി, ഗണേഷ് പ്രസാദ്, നൗഫല്‍ നാസര്‍, റെനിന്‍ വില്‍സണ്‍, മുഹമ്മദ് അസ്ലം, ബിനു തോമസ്, കെ.എം. സാബിഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

ചെറിയാൻ കിടങ്ങന്നൂർ.

Ads by Google
Thursday 12 Oct 2017 12.43 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW