Saturday, July 21, 2018 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 11.50 AM

'പ്രവാസം: തടവറകള്‍ കഥ പറയുമ്പോള്‍'പുസ്തക പ്രകാശനം ശനിയാഴ്ച

uploads/news/2017/10/154916/gulf121017c.jpg

ദമ്മാം: സാമൂഹിക പ്രവര്‍ത്തകനും ദമ്മാം ശരീഅത്ത് കോടതിയില്‍ മലയാള പരിഭാഷകനുമായ മുഹമ്മദ് നജാത്തിയുടെ പ്രവാസം: തടവറകള്‍ കഥ പറയുമ്പോള്‍ എന്ന പുസ്തകത്തിന്റെ സൗദിതല പ്രകാശനം ശനിയാഴ്ച വൈകീട്ട് 7 മണിക്ക് അല്‍ ഖോബാര്‍ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാളം ന്യൂസ് എഡിറ്ററുമായ മുസാഫിര്‍ സാഹിത്യ രംഗത്തെ പ്രമുഖന്‍ പി ജെ ജെ ആന്റണിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിക്കുക. വിദ്യാഭ്യാസ, സാമൂഹിക, സംസ്‌കാരിക, സാഹിത്യ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.

പുസ്തകത്തിന്റെ നാട്ടിലെ പ്രകാശനം മലപ്പുറം പ്രസ്‌ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ കേരള സംസ്ഥാന പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദാണ് നിര്‍വ്വഹിച്ചത്. 20 വര്‍ഷമായി ദമ്മാമിലെ കോടതിയില്‍ പരിഭാഷകനായ മുഹമ്മദ് നജാത്തി തന്റെ അനുഭവങ്ങളെ കോര്‍ത്തിണക്കിയാണ് പുസ്തകം രചിച്ചിട്ടുള്ളത്. പ്രവാസികള്‍ക്ക് നിയമ പരിജ്ഞാനവും ബോധവല്‍ക്കരണവും കൂടി ലക്ഷ്യവച്ചുള്ളതാണ് തന്റെ സൃഷ്ടിയെന്ന് മുഹമ്മദ് നജാത്തി പറഞ്ഞു. പ്രവാസി സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ നേതൃത്വത്തിലുള്ള പൊതുവേദിയാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി അഹമ്മദ് പുളിക്കല്‍, ജോര്‍ജ് വര്‍ഗീസ്, ഖാദര്‍ ചെങ്കള, നാസ് വക്കം, ജമാല്‍ വില്ല്യാപ്പള്ളി, കെ എം ബഷീര്‍, സൈനുല്‍ ആബിദീന്‍, സി അബ്ദുല്‍ ഹമീദ്, സുരേഷ് ഭാരതി, ആലിക്കുട്ടി ഒളവട്ടൂര്‍ രക്ഷാധികാരികളായും ഇ എം കബീര്‍ (ചെയര്‍മാന്‍), ടി പി എം ഫസല്‍ (വൈസ് ചെയര്‍മാന്‍), ഹബീബ് ഏലംകുളം (ജ. കണ്‍വീനര്‍), മുജീബ് കളത്തില്‍ (ജോ. കണ്‍വീനര്‍) എന്നിവരടങ്ങുന് വിപുലമായ സംഘാടക സമിതിയെ തിരഞ്ഞെടുത്തു.

ചെറിയാൻ കിടങ്ങന്നൂർ.-

Ads by Google
Thursday 12 Oct 2017 11.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW