Wednesday, December 13, 2017 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 11.50 AM

കോഴിക്കോട് ജില്ലാ കൾച്ചറൽ ഫോറം: മണ്ഡലം പ്രവർത്തക കൺവൻഷനുകൾ ഇന്ന് ആരംഭിക്കും

ദോഹ: കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിക്കു കീഴിലെ വിവിധ മണ്ഡലം കൺവൻഷനുകൾക്കു ഇന്ന് തുടക്കമാകുമെന്നു ജില്ലാ ഭാരവാഹികൾ അറിയിച്ചു. നിലവിലെ പ്രവർത്തന കാലയളവിലെ പ്രവർത്തന റിപ്പോർട്ടവതരണം, പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ജില്ലാ കൗൺസിൽ അംഗങ്ങളുടെയും മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളുടെയും തെരെഞ്ഞെടുപ്പ് എന്നിവയാണ് പ്രധാന കാര്യപരിപാടി.

കൺവൻഷനുകളുടെ ജില്ലാ തല ഉത്ഘാടനം ഇന്ന് വ്യാഴാഴ്ച വൈകുന്നേരം എട്ട് മണിക്ക് കൾച്ചറൽ ഫോറം ഹാളിൽ വച്ച് നടക്കുന്ന തിരുവമ്പാടി മണ്ഡലം കൺവൻഷനിൽ വച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ശശിധരപണിക്കർ നിർവഹിക്കും. ജില്ലാ പ്രസിഡണ്ട്‌ കെ ടി മുബാറക് ഇലക്ഷന് നേതൃത്വം നൽകും. ജില്ല വൈസ് പ്രസിഡന്റ് ടി കെ ബഷീർ, ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ, മണ്ഡലം പ്രസിഡന്റ് അഫ്സൽ കെ എന്നിവർ സംബന്ധിക്കും. ഒക്ടോബർ 13 വെള്ളി ഉച്ചക്ക് കൾച്ചറൽ ഫോറം ഹാളിൽ വച്ച് നടക്കുന്ന ബാലുശ്ശേരി-എലത്തൂർ സംയുക്ത മണ്ഡലം കൺവൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് മജീദ് മൈലിശ്ശേരി ഉത്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി മെമ്പർ യാസിർ ബേപ്പൂർ ഇലക്ഷന് നേതൃത്വം നൽകും.

ഒക്ടോബർ 13 വെള്ളി വൈകുന്നേരം 6 .30 നു സി എഫ് ഹാളിൽ നടക്കുന്ന പേരാമ്പ്ര- നാദാപുരം മണ്ഡലങ്ങളുടെ സംയുക്ത കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് താജ് ആലുവ ഉത്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകും. ഒക്ടോബർ 14 ശനിയാഴ്ച വൈകുന്നേരം നടക്കുന്ന കൊടുവള്ളി-കുന്ദമംഗലം സംയുക്ത മണ്ഡലം കൺവൻഷൻ ജില്ലാ കമ്മിറ്റി അംഗം ഹാരിസ് എടവന ഉത്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗം നജ്മൽ ടി തെരെഞ്ഞെടുപ്പിനു നേതൃത്വം നൽകും.

കോഴിക്കോട് നോർത്ത് - ബേപ്പൂർ മണ്ഡലങ്ങളുടെ സംയുക്ത കൺവൻഷൻ ഒക്ടോബർ 19 വ്യാഴാഴ്ച വൈകുന്നേരം 7 .30 നു കൾച്ചറൽ ഫോറം ഹാളിൽ വച്ച് നടക്കും. ജില്ലാ പ്രസിഡന്റ് കെ ടി മുബാറക് ഉത്ഘാടനം ചെയ്യും. ജില്ലാ ട്രഷറർ നഈം അഹ്മദ്, ജില്ലാ കമ്മിറ്റി അംഗം അഫ്സൽ കെ എന്നിവർ തെരെഞ്ഞെടുപ്പിനു നേതൃത്വം നൽകും. ഒക്ടോബർ 20 വെള്ളി ഉച്ചക്ക് നടക്കുന്ന വടകര മണ്ഡലം കൺവൻഷൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഫി ഉത്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകും.

ഒക്ടോബർ 20 വെള്ളി വൈകുന്നേരം 6 .30 നു സി എഫ് ഹാളിൽ വച്ച് നടക്കുന്ന കുറ്റ്യാടി - കൊയിലാണ്ടി സംയുക്ത മണ്ഡലം കൺവൻഷൻ സംസ്ഥാന മീഡിയ സെക്രട്ടറി സാദിഖ് അലി സി ഉത്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി യാസിർ എം അബ്ദുല്ല, ജില്ലാ സെക്രട്ടറി ഷാഹിദ് ഓമശ്ശേരി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകും. മുഴുവൻ പ്രവർത്തകരും അതാത് മണ്ഡലം കൺവൻഷനുകളിൽ പങ്കെടുക്കണമെന്ന് ജില്ലാ സംഘടനാ സെക്രട്ടറി ഷാഹിദ് ഓമശ്ശേരി അറിയിച്ചു.

മുഹമ്മദ് ഷഫീക് അറക്കൽ

Ads by Google
Thursday 12 Oct 2017 11.50 AM
YOU MAY BE INTERESTED
TRENDING NOW