Thursday, October 12, 2017 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 10.56 AM

ഞാനൊരു ഫെമിനിസ്റ്റാണ്, ഫെമിനിസ്റ്റല്ലെന്ന് പറയുന്ന സ്ത്രീകളെ മനസ്സിലാകുന്നില്ല: പ്രിയങ്ക ചോപ്ര

uploads/news/2017/10/154900/priyanka.gif

ലോക പെണ്‍ ദിനത്തില്‍ ഫെമിനിസത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. ഞാനൊരു ഫെമിനിസ്റ്റാണ് പക്ഷേ പുരുഷനെ അധിക്ഷേപിക്കുന്നതോ വെറുക്കുന്നതോ അല്ല ഫെമിനിസം. ഫെമിനിസമെന്നാല്‍ കാലങ്ങളായി പുരുഷനുള്ളതു പോലെ തന്റെ തീരുമാനങ്ങളെക്കുറിച്ച് മുന്‍വിധികളില്ലാതെ തനിക്ക് അവസരങ്ങള്‍ തരണമെന്ന് പറയാനുള്ള സാഹചര്യമൊരുക്കലാണെന്ന് പ്രിയങ്ക പറയുന്നു.

ഫെമിനിസത്തിന് പുരുഷന്മാരെയും ആവശ്യമുണ്ട്. പുരുഷനെ വെറുക്കുന്നതോ അധിക്ഷേപിക്കുന്നതോ അവനേക്കാള്‍ മുകളിലാണ് താനെന്ന് കാണിക്കുന്നതോ അല്ല. ഞാനൊരു ഫെമിനിസ്റ്റല്ലെന്ന് പറയുന്ന ധാരാളം പെണ്‍ സുഹൃത്തുക്കളുണ്ടെനിക്ക്. എനിക്കത് മനസ്സിലാകുന്നു പോലുമില്ല. കാലാകാലങ്ങളായി പുരുഷന് എല്ലാവിധ ആനുകൂല്യങ്ങളും ഉണ്ടായിരുന്നതുകൊണ്ടാണ് മാനിസം എന്നൊന്ന് ഇല്ലാതിരുന്നതെന്നും താരം പറഞ്ഞു.

തുറന്ന മനസ്സോടെ ചിന്തിക്കാന്‍ പഠിപ്പിച്ചാണ് എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത്. പേടിയില്ലാതെ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ അവര്‍ എന്നെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും പ്രിയങ്ക പ്രതികരിച്ചു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW