Thursday, October 12, 2017 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 10.45 AM

പുതിയ വെളിപ്പെടുത്തലുമായി സരിത; മുന്‍ കേന്ദ്രമന്ത്രിയായ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ മാഫിയ ഇപാടുകള്‍ക്കും തന്നെ ഉപയോഗിച്ചു

സോളാറുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാലാണ് ഇക്കാര്യം സോളാര്‍ അന്വേഷണ കമ്മീഷനില്‍ വെളിപ്പെടുത്താതിരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനും മറ്റു ചില പ്രമുഖരും മാഫിയ ഇടപാടിലുണ്ട്. അവരുടെ ഇടപാടുകള്‍ക്ക് തന്നെ കരുവാക്കിയെന്നും സരിത പറയുന്നു.
Sarith nair

തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ മാത്രമല്ല, മറ്റു പല കാര്യങ്ങള്‍ക്കും പല നേതാക്കളും തന്നെ ഇടനിലക്കാരിയായി ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലുമായി സരിത എസ്.നായര്‍. മുന്‍ കേരന്ദമന്ത്രിയായ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ മാഫിയ ഇടപാടുകള്‍ക്ക് ഇടനിലക്കാരിയായി തന്നെ ഉപയോഗിച്ചു. മറ്റു പല സംസ്ഥാനങ്ങളില്‍ ഉള്ളവരും ഈ ഇടപാടില്‍ പങ്കാളികളാണ്. ഒരു രാഷ്ട്രീയ നേതാവിന് ചേരാത്ത ഇടപാടുകളാണ് ഇവര്‍ ചെയ്തിരുന്നതെന്നും സരിത ഒരു സ്വകാര്യ ന്യുസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും സമയമാകുമ്പോള്‍ ഈ നേതാവിന്റെ മകന്റെ പേര് പുറത്തുപറയുമെന്നും സരിത പറയുന്നുണ്ട്.

സോളാറുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാലാണ് ഇക്കാര്യം സോളാര്‍ അന്വേഷണ കമ്മീഷനില്‍ വെളിപ്പെടുത്താതിരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനും മറ്റു ചില പ്രമുഖരും മാഫിയ ഇടപാടിലുണ്ട്. അവരുടെ ഇടപാടുകള്‍ക്ക് തന്നെ കരുവാക്കിയെന്നും സരിത പറയുന്നു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW