Thursday, October 12, 2017 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 10.27 AM

ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ ലോട്ടറിക്ക് അവകാശികള്‍ ഒന്നല്ല രണ്ടല്ല 20 പേര്‍ !!

lottery,

ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ ലോട്ടറിക്ക് അവകാശികള്‍ 20 പേര്‍

ദുബായ്: ദുബായിലെ സൗഹൃദ സംഘത്തിന് ലഭിച്ചത് ഒരിക്കലും മറക്കാനാകാത്ത ഒരു സമ്മാനമാണ്. ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ ലോട്ടറിയാണ് ഈ സംഘത്തിന് അടിച്ചിരിക്കുന്നത്. എന്നും നുള്ളിപ്പെറുക്കിയ തുക മാറ്റിവച്ചാണ് ഈ സംഘം അബുദാബി വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് എടുത്തിരുന്നത്. ഇന്ത്യന്‍ തുകയനുസരിച്ച് ഏകദേശം 1.77 കൊടിയോളം രൂപയാണിവര്‍ക്ക് അടിച്ചിരിക്കുന്നത്.

ദിവസവും ഒന്നര ദിര്‍ഹ വീതം ഇത്തരത്തില്‍ മാറ്റിവച്ച് 20 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം 50 ദിര്‍ഹം സ്വരൂപിച്ചിരുന്നു മാസാവസാനം 500 ദിര്‍ഹത്തിന്റെ രണ്ട് ടിക്കറ്റുകള്‍ വീതം എടുത്തിരുന്നു. രണ്ടെണ്ണത്തിന് ഒരെണ്ണം സൗജന്യമായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ടിക്കറ്റിനായി വന്‍ തുക ചിലവാക്കേണ്ടി വന്നതോടെയാണ് ഇത്തരത്തില്‍ ഒരു സംഘം രൂപീകരിക്കുന്നതിനെപറ്റി എല്ലാവരും ചിന്തിക്കുന്നത്.

വരുമാനം അനുസരിച്ച് ചിലപ്പോള്‍ നിക്ഷേപത്തുകയില്‍ മാറ്റങ്ങളും ഉണ്ടാകാറുണ്ട്. ഇതനുസരിച്ചാകും സമ്മാനത്തുക പങ്കിട്ടുടുക്കുകയെന്നും ഈ സംഘം പറയുന്നു. കണക്കനുസരിച്ച് മിക്ക ആളുകള്‍ക്കും 50,000 ദിര്‍ഹം വീതം ലഭിക്കും. ഈ തുക സുഹൃത്തിനെ സഹായിക്കാന്‍ ഉപയോഗിക്കുമെന്ന് അജ്മാനില്‍ താമസിക്കുന്ന ജേക്കബ് വര്‍ഗീസ് പറഞ്ഞു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW