Tuesday, December 12, 2017 Last Updated 12 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 10.30 AM

ബേട്ടി ബചാവോ, ബേട്ടി പഠാവോ: ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ പോസ്റ്ററില്‍ പാക് അനുകൂല വനിതയുടെ ചിത്രം

Beti Bachao, Beti Padhao

ശ്രീനഗര്‍: കേന്ദ്രസര്‍ക്കാര്‍ പെണ്‍കുട്ടിയുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമായി കൊണ്ടുവന്ന 'ബേട്ടി ബചാവോ, ബേട്ടി പഠാവോ' പദ്ധതിയുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഇറക്കിയ പോസ്റ്റര്‍ വിവാദത്തില്‍. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെയും മറ്റു ചില സമുന്നത നേതാക്കളുടെയും ചിത്രങ്ങള്‍ക്കൊപ്പം പാകിസ്താന്‍ അനുകൂല നിലപാട് സ്വീകരിച്ച ആയിഷ ആന്ദ്രാബിയുടെ ചിത്രമാണ് നല്‍കിയത്.

വിഘടനവാദ പ്രവര്‍ത്തനങ്ങളുടെയും പാക് അനുകുല നിലപാട് നിലപാടുകളുടെയും പേരില്‍ ജയിലിലാണ് ആന്ദ്രാബി. പാകിസ്താന്‍ അനുകൂല സംഘടനയായ 'ദുക്താറന്‍ ഇ മില്ലത്' (രാജ്യത്തിന്റെ മകള്‍)യുടെ അധ്യക്ഷയാണ് ആന്ദ്രാബി. രാജ്യത്തെ വിജയികളായ വനിതകളെ ഉയര്‍ത്തികാട്ടുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന പോസ്റ്ററിലാണ് ചിത്രം വന്നത്. ദക്ഷിണ കശ്മീരിലെ കൊകെര്‍നാഗില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രചാരണ പരിപാടിയിലാണ് ഈ വിവാദ പോസ്റ്റര്‍ വന്നത്.

മദര്‍ തെരേസ, മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധി, ഗായിക ലതാ മങ്കേഷ്‌കര്‍, ടെന്നീസ് താരം സാനിയ മിര്‍സ, പുതുച്ചേരി ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി തുടങ്ങിയവര്‍ക്കൊപ്പമാണ് ആന്ദ്രാബിയുടെ ചിത്രവും വന്നിരിക്കുന്നത്.

കശ്മീരില്‍ സുരക്ഷാ ജീവനക്കാരെ കല്ലെറിഞ്ഞത് ഉള്‍പ്പെടെയുള്ള വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഈ വര്‍ഷം തന്നെ രണ്ടു തവണ ആന്ദ്രാബി അറസ്റ്റിലായിരുന്നു. നിലവില്‍ ജയിലിലാണവര്‍. ഓഗസ്റ്റ് 14നും മാര്‍ച്ച് 23നും (പാകിസ്താന്‍ സ്വാതന്ത്ര്യദിനം, ദേശീയ ദിനം) പാകിസ്താന്‍ പതാക ഉയര്‍ത്തിയത് ഉള്‍പ്പെടെ നിരവധി കേസുകളും ഇവരുടെ പേരിലുണ്ട്.

സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി വക്താവ് സുനില്‍ സേത്തി ആവശ്യപ്പെട്ടിട്ടുണ്ട്.

Ads by Google
Thursday 12 Oct 2017 10.30 AM
YOU MAY BE INTERESTED
TRENDING NOW