Thursday, October 12, 2017 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 07.47 AM

സോളാര്‍ തട്ടിപ്പ്: ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയില്‍ ക്രിമിനല്‍ കേസ് ; ഒപ്പം വിജിലന്‍സ് അന്വേഷണവും നേരിടേണ്ടി വരുന്ന അപൂര്‍വത

uploads/news/2017/10/154883/solarcase.jpg

തിരുവനന്തപുരം: െലെംഗിക സംതൃപ്തി െകെക്കൂലിയായി കണക്കാക്കി അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഇതാദ്യം. െലെംഗികമായി ഉപയോഗിച്ചെന്ന പരാതിയില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം വിജിലന്‍സ് അന്വേഷണവും നേരിടേണ്ടി വരുന്ന അപൂര്‍വകേസായി സോളാര്‍ തട്ടിപ്പ്.

2013 ജൂെലെ 19ന് സരിതാ നായര്‍ പുറത്തുവിട്ട കത്തില്‍ പരമാര്‍ശിച്ചിട്ടുള്ള വ്യക്തികള്‍ അവരുമായും അവരുടെ അഡ്വക്കേറ്റുമായി ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്നാണ് ജുഡീഷ്യല്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കമ്മിഷന്‍ മുമ്പാകെ ഹാജരാക്കിയ മൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ സരിതയ്‌ക്കെതിരെ െലെംഗിക പീഡനവും ബലാത്സംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. എന്നാല്‍, പ്രത്യേക അന്വേഷണ സംഘം ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും ഉപദേശത്തില്‍ വ്യക്തമാക്കുന്നു.

അതിനാല്‍ സരിത നായരുടെ 2013 ജൂെലെ 19ലെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരേ െലെംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ബലാത്സംഗത്തിനും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ അന്വേഷണം നടത്താവുന്നതാണെന്ന് അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ശിപാര്‍ശ ചെയ്തു. തുടര്‍ന്ന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

െകെക്കൂലി പണമായി സ്വീകരിച്ചതു കൂടാതെ സരിതാ നായരില്‍നിന്നു െലെംഗിക സംതൃപ്തി നേടിയതിനേയും അഴിമതി നിരോധന നിയമപ്രകാരം െകെക്കൂലിയായി കണക്കാക്കാമെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പിന്റെ വിശദീകരണകുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. അതിനാല്‍ 2013 ജൂെലെ 19ലെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വ്യക്തികള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാവുന്നതാണെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. കമ്മിഷന്‍ മുമ്പാകെ ഹാജരാക്കുകയും ലഭ്യമാക്കുകയും ചെയ്ത തെളിവുകളുടെ അടിസ്ഥാനത്തില്‍അഴിമതി നടത്തിയതായി കമ്മിഷന്‍ ചൂണ്ടിക്കാട്ടിയ എല്ലാവര്‍ക്കുമെതിരേ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

2013 ജൂെലെ 19ന് സരിത ജയിലില്‍ നിന്നും പുറത്തുവിട്ട കത്തിലെ പേരുകള്‍ പിന്നീട് പരസ്യമാകുന്നത് സരിത തന്നെ നടത്തിയ പത്രസമ്മേളന വേദിയില്‍ വച്ചാണ്. കത്തിലെ െകെയക്ഷരം തന്റേതുതന്നെ എന്നു തെളിയിക്കാനായി കത്ത് ഉയര്‍ത്തിക്കാട്ടുന്നതിനിടെ പത്രഫോട്ടോഗ്രാഫര്‍മാരെടുത്ത ചിത്രങ്ങളില്‍ കൂടിയാണു പേരുകള്‍ പുറത്തുവന്നത്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW