തിരുവനന്തപുരം: സോളാര്‍ കേസില്‍ ജസ്റ്റിസ് ജി. ശിവരാജന് കമ്മിഷന്റെ ശിപാര്‍ശകള്‍ക്കു പുറമേ, റിപ്പോര്‍ട്ടിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിയമോപദേശപ്രകാരവും നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാതീരുമാനം. കൈക്കൂലി സ്വീകരിച്ചതു കൂടാതെ സരിത എസ്. നായരില്‍നിന്നു െലെംഗികസംതൃപ്തി നേടിയതിനെയും അഴിമതി നിരോധനനിയമപ്രകാരം കൈക്കൂലിയായി കണക്കാക്കാമെന്നാണു കമ്മിഷന് കണ്ടെത്തല്‍.
ഈ സാഹചര്യത്തില്‍, സരിതയുടെ കത്തില്‍ പരാമര്‍ശിച്ച വ്യക്തികള്‍ക്കെതിരേ അഴിമതി നിരോധനനിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താമെന്നാണു നിയമോപദേശം. കമ്മിഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് പുതിയ പരാതികള്‍ ലഭിക്കുകയും പഴയ കേസുകളില്‍ പുതിയ തെളിവുകള്‍ ലഭിക്കുകയും ചെയ്താല്‍ അനന്തരനടപടി സ്വീകരിക്കാം.
കോണ്‍ഗ്രസ് സമുന്നതനേതാവായ മുന്‍കേന്ദ്രമന്ത്രിയുടെ മകനും സുഹൃത്തും തന്നെ വിളിച്ച ഫോണ്‍ നമ്പരുകളും സരിത അന്വേഷണസംഘത്തിനു നല്‍കിയിരുന്നു. ഉമ്മന്‍ ചാണ്ടി, ആര്യാടന് മുഹമ്മദ്, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ തുടങ്ങിയ പ്രമുഖര്‍ തന്നെ െലെംഗികമായി ചൂഷണം ചെയ്തെന്നു സരിത മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
സരിത മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനും നല്കിയ പരാതികള്‍ ഡി.ജി.പി: രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ അന്വേഷണസംഘത്തിനു െകെമാറിയേക്കും. സമുന്നത കോണ്‍ഗ്രസ് നേതാവിന്റെ മകന്, സുഹൃത്തായ അമേരിക്കന്‍ വ്യവസായി, പ്രമുഖ മുസ്ലിം ലീഗ് നേതാവിന്റെ മകന് എന്നിവര്‍ െലെംഗികമായി പീഡിപ്പിച്ചെന്നാണു സരിതയുടെ പരാതി. ക്രൈംബ്രാഞ്ച് എസ്.പി: മുഹമ്മദ് ഷബീറിന്റെ നേതൃത്വത്തിലുളള സംഘമാണു നിലവില്‍ ഈ കേസ് അന്വേഷിക്കുന്നത്.
കോവളം എം.എല്‍.എ: എ. വിന്‍സെന്റിന്റെ അറസ്റ്റിനു കാരണമായ വകുപ്പുകള്‍ പ്രയോഗിച്ചാല്‍ ഈ പരാതിയില്‍ പരാമര്‍ശിക്കുന്നവരെ പ്രത്യേകസംഘത്തിന് അറസ്റ്റ് ചെയ്യേണ്ടിവരും. സോളാര്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായി പലര്‍ക്കും വന്‍തുക നല്‍കേണ്ടിവന്നതിനൊപ്പം ശാരീരികമായി വഴങ്ങിക്കൊടുക്കേണ്ടിവന്നതായും സരിതയുടെ പരാതിയിലുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു സരിത പരാതിയില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിയുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. അതുവഴി നിരവധി ഇടപാടുകാരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. 1.90 കോടി രൂപ ഉമ്മന്‍ ചാണ്ടി െകെപ്പറ്റി. 2012-ല്‍ €ിഫ് ഹൗസില്‍ ശാരീരികമായി പീഡിപ്പിച്ചു.
തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലില്‍ മുന്‍ എം.എല്‍.എ: എ.പി. അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തു. ഡല്‍ഹിയില്‍ ജോസ് കെ. മാണി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. എ.ഡി.ജി.പി: കെ. പത്മകുമാര്‍ കലൂരിലെ ഫഌറ്റില്‍ പീഡിപ്പിച്ചു. എറണാകുളം മുന്‍ കമ്മിഷണര്‍ എം.ആര്. അജിത്കുമാര്‍ ഫോണിലൂടെ മണിക്കൂറുകളോളം അശ്ലീലസംഭാഷണം നടത്തി. എസ്.എം.എസും അയച്ചു. പെരുമ്പാവൂര്‍ മുന്‍ ഡിെവെ.എസ്.പി: കെ. ഹരികൃഷ്ണന് കോടതിയില്‍ ഹാജരാക്കുന്നതിന്റെ തലേന്ന് ഔദ്യോഗികവസതിയില്‍ തന്നെ ബലാത്സംഗം ചെയ്തു എന്നിങ്ങനെയാണു സരിതയുടെ പരാതിയിലെ ആരോപണങ്ങള്‍.