Monday, September 24, 2018 Last Updated 37 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.30 AM

മക്കാവുവിനെ തോല്‍പിച്ച്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം എ.എഫ്‌.സി. ഏഷ്യന്‍ കപ്പിന്‌ യോഗ്യത നേടി

uploads/news/2017/10/154774/s1.jpg

ബെംഗളുരു: രണ്ടു ദിനം മുമ്പ്‌ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ്‌ ഗോള്‍ കുറിച്ചത്‌ അണ്ടര്‍ 17 ടീമാണ്‌. ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ മിന്നും പ്രകടനവുമായി കൈയടി നേടി അനുജന്മാര്‍ കുതിക്കുമ്പോള്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്‌ മോശമാക്കാന്‍ പറ്റില്ലല്ലോ.
ലോകകപ്പ്‌ ആവേശത്തില്‍ നില്‍ക്കുന്ന ഇന്ത്യയുടെ ഫുട്‌ബോള്‍ ജ്വരത്തിന്‌ ഇരട്ടിമധുരം സമ്മാനിച്ച്‌ മക്കാവുവിനെ 4-1നു തോല്‍പിച്ചു ഇന്ത്യന്‍ സീനിയര്‍ ടീം 2019ല്‍ ദുബായില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ്‌ ഫൈനല്‍ റൗണ്ടിനു യോഗ്യത നേടി. തുടര്‍ച്ചയായ നാലാം വിജയത്തോടെ 12 പോയിന്റുമായാണ്‌ ഇന്ത്യ യോഗ്യത ഉറപ്പാക്കിയത്‌.
2010 നു ശേഷം ഇതാദ്യമായാണ്‌ ഇന്ത്യ ഏഷ്യന്‍ കപ്പിന്‌ പോകുന്നത്‌. യോഗ്യതയ്‌ക്ക് ഒരു സമനില മാത്രം മതിയെന്ന നിലയില്‍ ബംഗളുരു ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ മക്കാവിനെ നേരിടാനിറങ്ങിയ ഇന്ത്യ ആധികാരിക വിജയമാണ്‌ സ്വന്തമാക്കിയത്‌.
ഇന്ത്യയ്‌ക്കായി റൗളിന്‍ ബോര്‍ഗസ്‌ (28-ാം മിനിറ്റ്‌), നായകന്‍ സുനില്‍ ഛേത്രി (62), സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖുലെ (90) എന്നിവര്‍ ലക്ഷ്യം കണ്ടു. 70ാം മിനിറ്റില്‍ മക്കാവു താരം മാന്‍ ഫായ്‌ ഹോ വഴങ്ങിയ സെല്‍ഫ്‌ ഗോളാണ്‌ ഇന്ത്യയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിത്‌. മക്കാവുവിന്റെ ആശ്വാസ ഗോള്‍ അല്‍മെയ്‌ഡ ടൊറാവോ(41)യുടെ വകയായിരുന്നു.
ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിക്കുകയായിരുന്നു. ബോര്‍ഗസിന്റെ ഗോളില്‍ മുന്നിലെത്തിയ ആതിഥേയരെ ഞെട്ടിച്ച്‌ 41-ാം മിനിറ്റില്‍ ടൊറാവോ മക്കാവുവിനെ ഒപ്പമെത്തിക്കുകയായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ തന്ത്രം മാറ്റിയിറങ്ങിയ ഇന്ത്യക്കു മുന്നില്‍ മക്കാവു പതറി. ജാക്കിചന്ദ്‌ സിങ്ങിനെ പിന്‍വലിച്ച്‌ ഫോമിലുള്ള ബല്‍വന്ത്‌ സിങ്ങിനെ രണ്ടാം പകുതിയില്‍ കളത്തിലിറക്കിയ കോച്ച്‌ സ്‌റ്റീവന്‍ കോണ്‍സ്‌റ്റൈന്റെ തന്ത്രമാണ്‌ ഇന്ത്യക്ക്‌ പിന്നീട്‌ ഇന്ധനമായത്‌.
രണ്ടാം പകുതിയില്‍ പിറന്ന മൂന്നില്‍ രണ്ടു ഗോളുകള്‍ക്കും ചരടു വലിച്ച ബല്‍വന്ത്‌ സിങ്ങാണ്‌ കളിയിലെ കേമനും. യോഗ്യതാ റൗണ്ടില്‍ തോല്‍വിയറിയാതെയാണ്‌ ഇന്ത്യയുടെ കുതിപ്പ്‌. നാലു മത്സരങ്ങളില്‍ നിന്ന്‌ 12 പോയിന്റു നേടിയാണ്‌ ഇന്ത്യ യോഗ്യത ഉറപ്പിച്ചത്‌.
ലോകറാങ്കിങ്ങില്‍ ഇന്ത്യ 107ാം സ്‌ഥാനത്താണ്‌. മക്കാവു 182 ാം സ്‌ഥാനത്തും.
നേരത്തെ മ്യാന്‍മര്‍, കിര്‍ഗിസ്‌താന്‍ എന്നിവരെയയും മക്കാവുവിനെ അവരുടെ നാട്ടിലും തോല്‍പിച്ച ശേഷമാണ്‌ ഇപ്പോള്‍ ബെംഗളൂരുവിലെ സ്വന്തം മണ്ണിലും ഇന്ത്യ വെന്നിക്കൊടി നാട്ടിയത്‌. 1984ലാണ്‌ ഇതിനു മുന്‍പ്‌ യോഗ്യതാ മല്‍സരങ്ങളിലൂടെ ഇന്ത്യ ഏഷ്യന്‍ കപ്പിനു യോഗ്യത നേടിയത്‌. 2011ല്‍ എ.എഫ്‌.സി. ചലഞ്ച്‌ കപ്പ്‌ ചാംപ്യന്‍മാരെന്ന നിലയിലും ഏഷ്യന്‍ കപ്പില്‍ പങ്കെടുത്തിരുന്നു.

Ads by Google
Thursday 12 Oct 2017 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW