Saturday, June 02, 2018 Last Updated 6 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 09.06 PM

തന്നെ ലൈംഗികമായി ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ വസതിലെന്ന് സരിതയുടെ വെളിപ്പെടുത്തല്‍

saritha nair, oommen chandy

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സരിത എസ് നായര്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് തന്നെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലൈംഗികമായി ഉപയോഗപ്പെടുത്തിയതെന്ന് സരിത വെളിപ്പെടുത്തി. ഒരു പ്രമുഖ ചാനല്‍ ചര്‍ച്ചയിലാണ് സരിതയുടെ വെളിപ്പെടുത്തല്‍.

എന്റെ എല്ലാ പരാതികളും ഞാന്‍ പറഞ്ഞിരുന്നത് ഉമ്മന്‍ ചാണ്ടി സാറിനോടായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കാനാണ് ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചിരുന്നത്.

മുട്ടുവേദന മൂലം ഒരാഴ്ച അദ്ദേഹം വിശ്രമത്തിലായിരുന്നു. ബിജു രമേശുമായുള്ള മുഖ്യമന്ത്രിയുടെ ഇടപാട് പ്രശ്നമായപ്പോള്‍ മന്ത്രിസഭ തന്നെ താഴെ പോവുമെന്ന് പറഞ്ഞാണ് ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചിരുന്നത്.

ബിജു ബ്ലാക്ക് മെയില്‍ ചെയ്തു എന്നാണ് കണ്ടപ്പോള്‍ ആദ്യം ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പിന്നീട് ഗണേശ് പ്രശ്നം പറഞ്ഞ് സംസാരം തുടങ്ങിയാണ് അദ്ദേഹം തെറ്റായി പെരുമാറിയത്.

അതെനിക്ക് വലിയ ഷോക്കായിരുന്നു. മുന്‍പ് ഞാന്‍ ജയിലില്‍ നിന്നെഴുതിയ കത്തില്‍ എല്ലാം പറഞ്ഞിട്ടുണ്ട്. അതിന്റെ ഒറിജിനല്‍ ബാലകൃഷ്ണപിള്ള സാറിന്റെ കൈവശമുണ്ടായിരുന്നു. ഇപ്പോള്‍ സോളാര്‍ കമ്മിഷനിലും ആ കത്തുണ്ട്.

ഒരിക്കല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കത്തിലെ ഏതാനും പേജുകള്‍ പുറത്തുവിട്ടപ്പോള്‍ അത് നിഷേധിക്കാന്‍ തമ്പാനൂര്‍ രവി പറഞ്ഞത് കൊണ്ടാണ് നിഷേധിച്ചതെന്നും സരിത ചര്‍ച്ചയില്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW