Tuesday, January 09, 2018 Last Updated 8 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 05.59 PM

മേഘ്‌ന രാജ് വിവാഹിതയാകുന്നു, വരന്‍ കന്നട നടന്‍

uploads/news/2017/10/154629/megna.gif

തെന്നിന്ത്യന്‍ താരം മേഘ്‌ന രാജ് വിവാഹിതയാകുന്നു. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണു വരന്‍. ആട്ടഗര എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇതിനു ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു എങ്കിലും ഇരുവരും ഇത് നിഷേധിച്ചിരുന്നു. ഈ വര്‍ഷം ഡിസംബര്‍ 6 നാണ് വിവാഹം.

ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിത്യത്തില്‍ ഒക്‌ടോബര്‍ 22 ന് വിവാഹ നിശ്ചയം നടക്കും. കന്നട നടന്‍ സുന്ദര്‍ രാജീന്റെയും പ്രമീള ജോഷൈയുടെയും മകളാണ് മേഘ്‌ന. ജനിച്ചതും വളര്‍ന്നതും ബെംഗളൂരുവിലാണ്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണു മലയാളത്തില്‍ എത്തുന്നത്. തുടര്‍ന്ന് ഒരുപിടി ചിത്രങ്ങള്‍ മേഘ്‌ന മലയാളത്തിലും ചെയ്തു.

Ads by Google
Wednesday 11 Oct 2017 05.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW