Thursday, July 19, 2018 Last Updated 9 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 03.57 PM

മമ്മൂട്ടിയുണ്ടോ?...ഞാന്‍ മൂപ്പരിന്റെ ആളാ...വൈറലായൊരു കൂടിക്കാഴ്ച

mammootty,

അങ്കിള്‍ സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടി ആരാധകനുമായി സംസാരിക്കുന്ന വിഡീയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വഴിയോരത്ത് നിന്ന ആരാധകനുമായി വിശേഷം പങ്കുവെച്ച് നടന്‍ മമ്മൂട്ടി. വയനാട്ടിലൂടെ കാറോടിച്ചു പോകുമ്പോഴാണ് കൈകാട്ടിയ ആരാധകന്റെ അടുത്ത് നിര്‍ത്തുകയും സംസാരിക്കുകയും ചെയ്തത്. ബാലന്‍ എന്നാണ് പേരെന്നും കൃഷിക്കാരനാണെന്നുല്ലൊം അയാള്‍ മമ്മൂട്ടിയോട് വിശേഷം പങ്കുവെച്ചു.

വെളുത്ത ബെന്‍സിനെ ഓടിവരുന്ന ഒരാള്‍ കയ്യ് കാണിച്ചു തടഞ്ഞു നിര്‍ത്തി... കിതപ്പു കലര്‍ന്ന ശബ്ദത്തോടെ സൈഡ് വിന്‍ഡോ തുറന്ന പെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചു; അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്.. ആള്‍ക്കാരരെല്ലാം പറഞ്ഞു ഉണ്ടെന്നു...ഉണ്ടോ???

ആ വണ്ടി അയാളെ കണ്ടപ്പോള്‍ അവിടെ നിര്‍ത്താന്‍ പറഞ്ഞ പെണ്‍കുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചു ആ ഉണ്ട്... എന്തിനാ...??..ഞാന്‍ മൂപരിന്റെ ആളാ...അപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍ നിന്നും വന്ന ശബ്ദം അയാള്‍ കേള്‍ക്കുന്നത്.... നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ....രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW