Saturday, July 14, 2018 Last Updated 16 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 03.44 PM

ഭാവിയില്‍ ഞാനും സി.പി.എമ്മിന്റെ പ്രവര്‍ത്തകനായിരിക്കും: ആസിഫലിയുടെ അനിയന്‍ അസ്‌കര്‍ അലി പറയുന്നു

uploads/news/2017/10/154599/CiniINWAskarali.jpg

ആസിഫലിയുടെ അനിയന്‍ അസ്‌കര്‍ അലി സിനിമയില്‍ സജീവമാകുകയാണ്. കലാപരമായി യാതൊരുവിധ പശ്ചാത്തലമില്ലാത്ത അസ്‌കര്‍ അലി ഇന്നേവരെ കലാപരിപാടികളിലൊന്നും പങ്കെടുത്തിട്ടില്ല.

ജ്യേഷ്ഠന്‍ ആസിഫലി സിനിമയിലെത്തിയതോടെ അസ്‌കര്‍ അലിക്കും സിനിമയില്‍ അഭിനയിക്കണമെന്ന മോഹം കലശലാവുകയായിരുന്നു.

പഠിത്തം കഴിഞ്ഞതും പരസ്യചിത്രങ്ങളില്‍ സഹസംവിധായകനായാണ് അസ്‌കര്‍ അലി ഈ രംഗത്തു സജീവമായത്. ഹണിബീ 2.5-ലൂടെയാണ് അസ്‌കര്‍ അലി ചലച്ചിത്രാഭിനയ ശാഖയിലേക്ക് കടന്നുവന്നത്. തുടര്‍ന്ന് ചെമ്പരത്തിയെന്ന രണ്ടാമത്തെ ചിത്രത്തിന് ശേഷമാണ് മൂന്നാം ചിത്രമായ കാമുകിയില്‍ നായകനായി അഭിനയിക്കുന്നത്.

എറണാകുളത്തെ കാലടിയില്‍ ചിത്രീകരണം നടന്ന കാമുകിയുടെ സെറ്റിലാണ് അസ്‌കര്‍ അലിയെ കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി അസ്‌കര്‍ അലി സംസാരിക്കുകയാണ്.

? അസ്‌കര്‍ അലിയുടെ മൂന്നാമത്തെ ചിത്രമായ കാമുകിയിലെ കഥാപാത്രത്തെക്കുറിച്ച്...


ഠ മൂന്നാം ചിത്രമായ കാമുകിയില്‍ അന്ധനായ കോളജ് വിദ്യാര്‍ത്ഥിയായാണ് അഭിനയിക്കുന്നത്. ഇതിനു മുമ്പും സൂപ്പര്‍താരങ്ങള്‍ അന്ധരായി അഭിനയിച്ച സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സിനിമ കണ്ട് അത്തരം കഥാപാത്രങ്ങളെ അനുകരിക്കാന്‍ ഒട്ടും താല്പര്യമില്ലായിരുന്നു.

യഥാര്‍ത്ഥ അന്ധരായ ആളുകളുമായി അടുത്തിടപഴകിയപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ഇത്തരമൊരു ഇടപെടലുകളാകട്ടെ എന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറെ ഗുണകരമാവുകയും ചെയ്തു.

കോളജില്‍ പഠിക്കുന്ന അന്ധനായ ഹരിയെന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. കഥ കേട്ടപ്പോള്‍ വല്ലാതെ ഇഷ്ടമായി അങ്ങനെയാണ് അല്പം വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമായി അഭിനയിക്കന്‍ ഞാന്‍ തയാറായത്.

? ജ്യേഷ്ഠന്‍ ആസിഫലി സിനിമയിലേക്കെത്തിയതാണോ അസ്‌കര്‍ അലിക്കും സിനിമയിലേക്കുള്ള വഴിതുറന്നിട്ടത്.


ഠ ചെറുപ്പം മുതല്‍ക്കേ ഞാനും ഇക്കയും ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. വാപ്പയാണ് ഞങ്ങളെ സിനിമ കാണിക്കാന്‍ കൊണ്ടുപോകാറുള്ളത്. തൊടുപുഴയിലെ വിമലാലയം സ്‌കൂളിലും ഡി-പോള്‍ സെന്റ് ജോര്‍ജ് സ്‌കൂളിലുമാണ് ഞാന്‍ പഠിച്ചത്. കുട്ടിക്കാനം മരിയന്‍ കോളജില്‍നിന്നാണ് ഡിഗ്രി പൂര്‍ത്തിയാക്കിയത്. പിന്നീട് ചെന്നൈയിലേക്ക് വണ്ടികയറി.

ഇക്കയുടെ ഐഡന്റിറ്റിയില്‍ സിനിമയിലെത്താന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആ മോഹം നടക്കാതായപ്പോഴാണ് പരസ്യചിത്രങ്ങളില്‍ അസി. ഡയറക്ടറാകാന്‍ തീരുമാനിച്ചത്.

രാജീവ് മേനോന്‍ ഉള്‍പ്പെടെ മൂന്നു സംവിധായകരുടെ കീഴില്‍ മൂന്നു പരസ്യചിത്രങ്ങളില്‍ ഞാന്‍ സഹസംവിധായകനായി. ചെന്നൈയിലായിരിക്കുമ്പോഴും ലാല്‍ സാറിന്റെ മാനേജര്‍ അനൂപുമായി നല്ല ബന്ധമുണ്ടായിരുന്നു.

എന്റെ അഭിനയമോഹം അനൂപിന് അറിയാമായിരുന്നു. ഹണിബീ 2 നടക്കുമ്പോള്‍ അനൂപ് എന്നെ വിളിച്ച് ലാല്‍ സാറിനെ കാണണമെന്ന് പറഞ്ഞു. ഞാന്‍ ലാല്‍ സാറിനെ നേരില്‍ കണ്ടു.

ഹണിബീ 2.5-ല്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സന്തോഷം തോന്നി. ഞാന്‍ ഇക്കയോട് (ആസിഫ് അലി) കാര്യം പറഞ്ഞപ്പോള്‍ നിനക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ അഭിനയിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ സിനിമയിലേക്ക് എത്തിയത്.

? ആദ്യചിത്രമായ ഹണിബീ 2.5-ലെ അനുഭവം...


ഠ ആദ്യചിത്രമെന്ന നിലയില്‍ ഹണിബീ 2.5 എനിക്ക് വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചത്. കാര്യമായ സ്‌ക്രിപ്റ്റില്ലായിരുന്നു. സീനുകളും ഒറ്റ ടേക്കില്‍ തന്നെ ഒക്കെയായിരുന്നു. ചിത്രം പുറത്തിറങ്ങിയപ്പോള്‍ ചങ്ങാതിമാരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഇതാകട്ടെ അഭിനയരംഗത്ത് നില്‍ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും എനിക്കുണ്ടായി.
uploads/news/2017/10/154599/CiniINWAskarali1.jpg

? ആസിഫ് അലിയുടെ അനിയനെന്ന ഇമേജ് ചലച്ചിത്രാഭിനയ ശാഖയില്‍ അസ്‌കറിന് ഗുണകരമായി മാറിയിട്ടുണ്ടോ...


ഠ തീര്‍ച്ചയായും തുടക്കത്തില്‍ ഇക്കയുടെ കെയറോഫില്‍ സിനിമയിലേക്ക് കടന്നുവരരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. കാരണം എന്റെ സ്വന്തം കഴിവിനനുസരിച്ച് മുന്നോട്ടു വരാനാണ് ആഗ്രഹിച്ചത്. ഇപ്പോള്‍ ആസിഫലിയുടെ അനിയനെന്ന ഇമേജ് എന്റെ സിനിമാഭിനയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സഹായകമായി മാറിയിട്ടുണ്ട്.

? രണ്ടാം ചിത്രമായ ചെമ്പരത്തിയിലും നായകനായിരുന്നല്ലോ...


ഠ അതെ, ചെമ്പരത്തിയില്‍ വിനോദ് എന്ന ബോള്‍ഡായ ക്യാരക്ടറായാണ് ഞാന്‍ അഭിനയിക്കുന്നത്. നല്ലൊരു ലൗ സ്‌റ്റോറിയാണ്. ഈ ചിത്രത്തെക്കുറിച്ചും എനിക്ക് നല്ല പ്രതീക്ഷയാണുള്ളത്.

? ആസിഫലി അഭിനയിച്ച സിനിമകളില്‍ ഇഷ്ടപ്പെട്ടത് ഏതൊക്കെയാണ്...


ഠ ചെറുപ്പം മുതല്‍ക്കേ ഇക്കയും ഞാനും സിനിമാതാരങ്ങളുടെ ആരാധകരായിരുന്നു. ഇക്ക മമ്മൂക്കയുടെ ആരാധകനായിരുന്നു. ഞാന്‍ ലാലേട്ടന്റെയും. ഇക്ക അഭിനയിച്ച എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. ഇക്കയുടെ ആദ്യചിത്രമായ 'ഋതു' പത്തുതവണയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്.

ഇക്ക അഭിനയിച്ച സിനിമകളില്‍ എനിക്ക് ഏറെയിഷ്ടം വയലിനാണ്. വയലിനിലെ പെര്‍ഫോമന്‍സ് എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഇക്ക അഭിനയിച്ച സണ്‍ഡേ ഹോളിഡേയാണ് മറ്റൊരു ഇഷ്ടചിത്രം.

? അസ്‌കര്‍ അലിയുടെ വാപ്പ ഷൗക്കത്തലി സി.പി.എമ്മിന്റെ നേതാവാണല്ലോ. രാഷ്ട്രീയത്തോട് താല്പര്യം തോന്നിയിട്ടില്ലേ...


ഠ രാഷ്ട്രീയം എനിക്കിഷ്ടമാണ്. എന്റെ വാപ്പ പതിനഞ്ചു വര്‍ഷത്തോളം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി സി.പി.എം. മുതലക്കുടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്. ഞങ്ങള്‍ രണ്ടു മക്കളും ഇപ്പോള്‍ സിനിമയിലാണ്. ഒരാളെങ്കിലും രാഷ്ട്രീയത്തില്‍ വേണം. പാവങ്ങളെ സഹായിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

സ്‌കൂള്‍ - കോളജ് പഠനകാലത്ത് ഞാന്‍ എസ്.എഫ്.ഐ.യിലായിരുന്നു. സിനിമയില്‍ എത്ര സജീവമായാലും ഭാവിയില്‍ എന്റെ വാപ്പ പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിന്റെ പ്രവര്‍ത്തകനായി ഞാനും മുന്നിലുണ്ടാവും. ഓര്‍മ വച്ചതു മുതല്‍ ഞങ്ങളുടെ വീട്ടില്‍ ആളൊഴിഞ്ഞ നേരമില്ല.

സി.പി.എമ്മിന്റെ ലോക്കല്‍ സെക്രട്ടറിയെന്ന നിലയില്‍ നിരവധി ആളുകള്‍ എല്ലാദിവസവും വാപ്പയെ കാണാന്‍ വീട്ടിലെത്തും. ഉമ്മ നെനജാന്‍ ഷൗക്കത്തലി.

എന്റെ വീട്ടിലെത്തുന്നവര്‍ക്കെല്ലാം കട്ടന്‍ചായ ഇഷ്ടം പോലെ ഉണ്ടാക്കി കൊടുക്കാറുള്ള ഉമ്മയാണ് എന്റേത്. ജീവിതത്തില്‍ ഞാന്‍ ആരാധിക്കുന്ന മാതൃകാ കമ്മ്യൂണിസ്റ്റുകാരന്‍ എന്റെ വാപ്പതന്നെയാണ്. അതുകൊണ്ട് ഭാവിയില്‍ ഞാനും സി.പി.എമ്മിന്റെ പ്രവര്‍ത്തകനായിരിക്കും.

? സിനിമയില്‍ സജീവമാകുന്ന അസ്‌കര്‍ അലിക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ...
ഠ പഠിക്കുന്ന സമയത്ത് ഒന്നിലധികം പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പഠനകാലത്തെ പ്രണയമെന്ന നിലയില്‍ അതൊന്നും കാര്യമാക്കിയിരുന്നില്ല. എന്നാല്‍ അഞ്ചുവര്‍ഷത്തോളം നീണ്ടുനിന്ന നല്ലൊരു പ്രണയം എനിക്കുണ്ടായിരുന്നു.

എം.എസ്.ദാസ് മാട്ടുമന്ത

Ads by Google
Ads by Google
Loading...
TRENDING NOW