Thursday, December 07, 2017 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 03.25 PM

കാഞ്ചിപുരത്തെ ക്ഷേത്രമുറ്റത്ത് ഭിക്ഷയെടുത്ത റഷ്യന്‍ പൗരന് സഹായഹസ്തം നീട്ടി സുഷമ സ്വരാജ്

കാഞ്ചിപുരത്ത് താമസിക്കുന്നതിനിടെ പണമെടുക്കുന്നതന് ഒരു എ.ടി.എമ്മില്‍ കയറിയതാണ് ഇവാഞ്ചലിന്‍. എ.ടി.എം കാര്‍ഡ് മെഷീനില്‍ കുടുങ്ങിയതോടെ ഇയാള്‍ക്ക് ജീവിക്കാന്‍ ഗതിയില്ലാതെയായി. പട്ടിണിയായതോടെ ക്ഷേത്രമുറ്റത്തിരുന്ന് ധരിച്ചിരുന്ന തൊപ്പി കയ്യില്‍ പിടിച്ച് ഭിക്ഷ യാചിക്കുകയായിരുന്നു.
Sushma Swaraj

ന്യുഡല്‍ഹി: എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ കഴിയാതെ വന്നതോടെ ജീവിക്കാന്‍ ഗതിയില്ലാതെ തമിഴ്‌നാട്ടിലെ ക്ഷേത്രമുറ്റത്ത് ഭിക്ഷയാചിച്ച റഷ്യന്‍ സഞ്ചാരിക്ക് സഹായ ഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇവാഞ്ചലിന്‍ എന്ന സഞ്ചാരിക്കാ് സുഷമയുടെ സഹായമെത്തിയത്. 'റഷ്യ ഇന്ത്യയുടെ ആത്മസുഹൃത്താണ്, ചെന്നൈയിലെ തന്റെ ഉദ്യോഗസ്ഥര്‍ താങ്കള്‍ക്ക് സഹായമെത്തിക്കും' എന്ന് സുഷമ ട്വിറ്റ് ചെയ്തു.

സെപ്തംബര്‍ 24ന് ഇന്ത്യയില്‍ എത്തിയ ഇവാഞ്ചലിന്‍ കാഞ്ചിപുരത്തെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. കാഞ്ചിപുരത്ത് താമസിക്കുന്നതിനിടെ പണമെടുക്കുന്നതന് ഒരു എ.ടി.എമ്മില്‍ കയറിയതാണ് ഇവാഞ്ചലിന്‍. എ.ടി.എം കാര്‍ഡ് മെഷീനില്‍ കുടുങ്ങിയതോടെ ഇയാള്‍ക്ക് ജീവിക്കാന്‍ ഗതിയില്ലാതെയായി. പട്ടിണിയായതോടെ ക്ഷേത്രമുറ്റത്തിരുന്ന് ധരിച്ചിരുന്ന തൊപ്പി കയ്യില്‍ പിടിച്ച് ഭിക്ഷ യാചിക്കുകയായിരുന്നു.

ഈ ദൃശ്യം ഒരു ദേശീയ മാധ്യമം പുറത്തുവിട്ടതോടെയാണ് സുഷമയുടെ ശ്രദ്ധയില്‍പെട്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW