Wednesday, October 11, 2017 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 03.30 PM

എയര്‍ ബര്‍ലിന്‍ സര്‍വീസുകള്‍ ഈ മാസം അവസാനിക്കും

uploads/news/2017/10/154595/usa111017g.png

ബര്‍ലിന്‍: നഷ്ടത്തിലോടുന്ന എയര്‍ ബര്‍ലിന്റെ വിമാന സര്‍വീസുകള്‍ ഈ മാസം പൂര്‍ണമായി അവസാനിപ്പിക്കും. മുഴുവന്‍ വിമാനങ്ങള്‍ മാസാവസാനം നിലത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.

എയര്‍ ബര്‍ലിന്‍ ഭാഗികമായി ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ ലുഫ്താന്‍സയുമായും ഈസിജെറ്റുമായി തുടരുകയാണ്. ഇക്കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല.

ജര്‍മന്‍ സര്‍ക്കാര്‍ നല്‍കിയ അടിയന്തര വായ്പ ഉപയോഗിച്ചാണ് കമ്പനി പ്രവര്‍ത്തിപ്പിച്ചു വന്നത്. കമ്പനി ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. യൂറോപ്യന്‍ അധികൃതരുടെ കൂടി അനുമതിയോടെയേ ചര്‍ച്ചയിലെ തീരുമാനം നടപ്പാക്കാനും കഴിയൂ. അതിന് ആഴ്ചകള്‍ എടുക്കുമെന്നാണു കരുതുന്നത്.

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എണ്ണായിരത്തോളം വരുന്ന ജീവനക്കാരെ അറിയിക്കാത്തതിന് യൂണിയന്‍ നേതാക്കള്‍ എയര്‍ ബര്‍ലിന്‍ മേധാവികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

ജോസ് കുമ്പിളുവേലില്‍

Ads by Google
Advertisement
Wednesday 11 Oct 2017 03.30 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW