Thursday, December 14, 2017 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 03.18 PM

മലയാളികളുടെ സംസ്കാരിക പ്രവര്‍ത്തനം അനുകരണീയം : അഹമ്മദ് എം അല്‍ മുല്ല

uploads/news/2017/10/154593/gulf111017d.jpg

ദമ്മാം : കേരളീയരുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ അനുകരനീയമാനെന്നും, കല – സാംസ്കാരികം, ജീവകാരുണ്യം – കായിരംഗത്തെ മലയാളികളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റ്ള്ളവര്‍ക്ക് അനുകരിക്കാവുന്നതാനെന്നും സൗദി അറേബ്യന്‍ സോസൈറ്റി ഫോര്‍ കള്‍ച്ചര്‍ & ആര്‍ട്സ് മാനേജര്‍ അഹമ്മദ് എം. അല്‍ മുല്ല അഭിപ്രായപ്പെട്ടു.

സൗദ്യഅറേബ്യയും കേരളവുമായുള്ള സാംസ്കാരിക ബന്ധം കുറച്ചുകൂടി ഊഷ്മളമാക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവോദയ സാംസ്കാരികവേദി കിഴക്കന്‍ പ്രവിശ്യ സംഘടിപ്പിച്ച സ്കോളര്‍ഷിപ്പ്‌ വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അഹമ്മദ് അല്‍ മുല്ല. നവോദയ പ്രസിഡണ്ട്‌ പവനന്‍ മൂലക്കീല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് അഹമ്മദ് എം അല്‍മുല്ല ഉദ്ഘാടനം ചെയ്തു.

കേരളത്തിലും സൌദിയിലുമായി പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും 90% ശതമാനം മാര്‍ക്ക് ലഭിച്ച 209 കുട്ടികളെയാണ് നവോദയ സ്കോളര്‍ഷിപ്പ്‌ നല്‍കി ആദരിച്ചത്. 2014 മുതലാണ്‌ നവോദയ അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം കൈവരിച്ചവരെ സ്കോളര്‍ഷിപ്പ്‌ നല്‍കി ആദരിക്കുന്നത്.

നവോദയ ജനറല്‍ സെക്രട്ടറി എം. എം. നഈം, കേരളാ പ്രവാസി ക്ഷേമബോര്‍ഡ് ഡയറക്ടറും നവോദയ രക്ഷാധികാരിയുമായ ജോര്‍ജ് വര്‍ഗീസ്, കേന്ദ്ര വനിതാ വേദി കണ്‍വീനര്‍ സുഷമാറെജി, ഒഐസിസി ദമ്മാം റിജീണല്‍ പ്രസിഡണ്ട്‌ ബിജു കല്ലുമല, കെഎംസിസി കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, നവയുഗം സാംസ്കാരിക വേദി പ്രസിഡണ്ട്‌ ബെന്‍സി മോഹന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് അഹമ്മദ് എം അല്‍ മുല്ലയും നവോദയ നേതാക്കളും ബിജുകല്ലുമല, ആലിക്കുട്ടി ഒളവട്ടൂര്‍, ബെന്‍സി മോഹന്‍ എന്നിവര്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. നവോദയ കേന്ദ്ര കമ്മറ്റി ഭാരവാഹികളായ കൃഷ്ണകുമാര്‍, പ്രസന്നന്‍ പന്തളം, ബഷീര്‍ മേച്ചേരി നിധീഷ് മുത്തംബലം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കേന്ദ്ര എക്സ്കൂട്ടീവ് അംഗം മനേഷ് പുല്ലുവഴി സ്വാഗതവും സുധീഷ്‌ തൃപ്രയാര്‍ നന്ദിയും പറഞ്ഞു.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Wednesday 11 Oct 2017 03.18 PM
YOU MAY BE INTERESTED
TRENDING NOW