Thursday, April 25, 2019 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 02.44 PM

ചേരിയില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്ക്...

ഇത്തവണ ഹോങ്കോങ്ങില്‍ നടന്ന പ്രഥമ ഏഷ്യന്‍ വനിതാ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഏക മലയാളി താരമാണ് പ്രിയ സി.സി എന്ന ഇരുപതുകാരി.
uploads/news/2017/10/154589/Weeklypriyacc1.jpg

ജീവിത ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കുമിടയിലും വിജയം ലക്ഷ്യമാക്കി കുതിച്ച പ്രിയയെന്ന പെണ്‍കുട്ടി. കഠിനാധ്വാനവും ഇച്ഛാശക്തിയും ഒന്നു കൊണ്ട് വനിതാബേസ്‌ബോളില്‍ ദേശീയ ടീമില്‍ ഇടം പിടിച്ചു.

ഇത്തവണ ഹോങ്കോങ്ങില്‍ നടന്ന പ്രഥമ ഏഷ്യന്‍ വനിതാ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഏക മലയാളി താരമാണ് പ്രിയ സി.സി എന്ന ഇരുപതുകാരി.

ലോകമറിയുന്ന കായികതാരമായി വളര്‍ന്നിട്ടും അധികം മാധ്യമശ്രദ്ധ പിടിച്ച് പറ്റാത്ത ഈ പെണ്‍കുട്ടിയെ എത്രപേര്‍ക്കറിയാം. പി.ടി ഉഷയെപ്പോലെയും ഷൈനി വില്‍സനെപ്പോലെയും നാളെ ലോകം മുഴുവന്‍ അറിയപ്പെടേണ്ട ഈ കായികതാരത്തിന് പറയുവാന്‍ കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും കഥകള്‍ മാത്രം.

കായിക രംഗത്തേക്ക്...,


കുട്ടിക്കാലത്ത് കൂട്ടുകാരോടൊപ്പം കളിക്കുമ്പോള്‍ ഓട്ടത്തിലും ചാട്ടത്തിലും എപ്പോഴും ഞാനായിരുന്നു മുന്‍പന്തിയില്‍. എന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കാന്‍ അന്ന് രക്ഷിതാക്കള്‍ പ്രാപ്തരായിരുന്നില്ല. കുടുംബത്തിലാരും ഈ മേഖലയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വിലങ്ങാട് സെന്റ്‌ജോസഫ് സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌പോര്‍ട്‌സില്‍ ചേര്‍ന്നു.

ജില്ലാതല ഓട്ടമത്സരത്തിന് സ്‌കൂളില്‍ നിന്നുളള സെലക്ഷനില്‍ ഞാനും പങ്കെടുത്തു. മത്സരത്തില്‍ ഞാന്‍ വിജയിച്ചു. എനിക്ക് ഒന്നാംസ്ഥാനം ലഭിച്ചപ്പോള്‍ അത് ട്രയല്‍ ആണെന്ന് പറഞ്ഞ് ടീച്ചര്‍ വീണ്ടും മത്സരം നടത്തി. അതില്‍ ഞാന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

അതോടെ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനുളള യോഗ്യത നഷ്ടമായി. ടീച്ചര്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല..., അന്ന് ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. എന്റെ കുഞ്ഞ് മനസ് കാണാന്‍ ആരും ഉണ്ടായിരുന്നില്ല. അതെനിക്ക് ഒരുപാട് വിഷമമായി. ആരും കാണാതെ ആ ദിവസം മുഴുവന്‍ കരഞ്ഞു തീര്‍ത്തു.

ഇനി മത്സരങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് വിചാരിച്ചെങ്കിലും പിന്നീടത് വാശിയായി. തുടര്‍ന്നുളള മത്സരങ്ങളിലെല്ലാം എന്റെ ലക്ഷ്യം ഒന്നാംസ്ഥാനമായിരുന്നു. എന്റെ ആത്മവിശ്വാസം കണ്ടിട്ട് അവിടുത്തെ കായികാധ്യാപകനായ ജോര്‍ജ് കുട്ടി സാറാണ് എന്നെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത്.

ഇല്ലായ്മയില്‍ നിന്ന് വന്ന എനിക്ക് മറ്റു കുട്ടികളെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു തന്നു. ഓട്ടത്തില്‍ നിന്ന് ഹൈജംപിലേക്ക് ചുവടുമാറ്റി. ഹൈജംപില്‍ ജില്ലാതലത്തില്‍ നിന്ന് സംസ്ഥാനതലത്തില്‍ പങ്കെടുത്തു. നിരവധി ട്രോഫികളും കരസ്ഥമാക്കാന്‍ സാധിച്ചു.

വീട്ടിലെ സാഹചര്യം മോശമായതുകൊണ്ട് പത്താം ക്ലാസ്സിനുശേഷം സ്‌പോര്‍ട്‌സ് വിടാന്‍ ഞാന്‍ തീരുമാനിച്ചു. അടുത്തുളള സ്‌കൂളില്‍ അഡ്മിഷനുവേണ്ടിയുളള എല്ലാ കാര്യങ്ങളും ചെയ്തു. ഇതറിഞ്ഞ ജോര്‍ജ് കുട്ടിസാര്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളില്‍ പ്ലസ്ടുവിന് അഡ്മിഷന്‍ ശരിയാക്കി തന്നു. തുടര്‍ന്നുളള എല്ലാ ചിലവുകളും അദ്ദേഹം വഹിച്ചു.

ഇന്നും എനിക്കുവേണ്ട എല്ലാ സപ്പോര്‍ട്ടും നല്‍കുന്നത് സാറാണ്. പിന്നീട് ഹൈജംപില്‍ നിന്നും ജാവലിന്‍ ത്രോയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു . അതിലും ദൈവം അനുഗ്രഹിച്ച് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചു. അവിടെ നിന്ന് കോളേജ് പഠനത്തിനായി സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലെത്തി.

അവിടുത്തെ കായികധ്യാപകനിലൂടെയാണ് ബേസ്‌ബോളിനെക്കുറിച്ച് അറിയുന്നതും അടുത്ത് പരിചയപ്പെടുന്നതും. ആദ്യം കേട്ടപ്പോള്‍ തന്നെ ബേസ്‌ബോള്‍ എന്ന കായിക ഇനത്തോട് പ്രത്യേക കൗതുകം തോന്നി. അങ്ങനെ ബേസ്‌ബോള്‍ ടീമില്‍ ചേര്‍ന്ന് പരിശീലനം ആരംഭിച്ചു.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ അതെനിക്ക് ക്ലിക്കായി. 'ഒന്‍പതുകളിക്കാര്‍ വീതമുളള രണ്ടു ടീമുകള്‍, ഉരുണ്ട ബാറ്റും പന്തും ഉപയോഗിച്ചു കളിക്കുന്ന കായിക വിനോദമാണ് ബേസ്‌ബോള്‍. സമയപരിമിതിയില്ലാത്ത ഒന്‍പതു ഇന്നിംഗ്‌സുകളുളള കളിയില്‍ ഓരോ ചേരിയുടേയും ഇന്നിംഗ്‌സ് മൂന്ന് ബാറ്റര്‍മാര്‍ പുറത്താകുന്നതിലൂടെ കളി അവസാനിക്കും.' ഇതാണ് ബേസ്‌ബോള്‍.

ദേശീയ ടീമിലേക്ക്


എന്റെ പ്രകടനം കണ്ടിട്ടാവാം മൂന്നുമാസം മുന്‍പ് ചണ്ഡീഗഡില്‍ നടന്ന ക്യാമ്പില്‍ വച്ച് വനിത ബേസ്‌ബോള്‍ ദേശീയ ടീമിലേക്ക് എനിക്ക് സെലക്ഷന്‍ കിട്ടിയത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌പോര്‍ട്‌സില്‍ ചേര്‍ന്നെങ്കിലും ആറാം ക്ലാസ്സോടെയാണ് സജീവമായത്.

വയനാട് ഫോറസ്റ്റ് ഏരിയയ്ക്കടുത്താണ് താമസം. വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ നടന്നുവേണം സ്‌കൂളില്‍ പോകാന്‍. രാവിലെ ആറുമണിക്ക് സ്‌കൂളില്‍ പ്രാക്ടീസ് തുടങ്ങും. വെളുപ്പിനെ നാലുമണിക്ക് എഴുന്നേറ്റ് റെഡിയാകണം. ചില ദിവസങ്ങളില്‍ നല്ല ഇരുട്ടായിരിക്കും.

ഡിസംബര്‍ ജനുവരി മാസങ്ങളില്‍ തണുപ്പ് കാരണം എഴുന്നേല്‍ക്കാന്‍ മടിയായിരിക്കും. എല്ലാവരും കിടന്നുറങ്ങുമ്പോള്‍ എത്ര വെയ്യങ്കിലും അഞ്ചുമണിയാകുമ്പോള്‍ സ്‌കൂളിലേക്ക് പുറപ്പെടും. നടന്നും ഇടയ്ക്ക് ഓടിയും ഒരുമണിക്കൂറുകൊണ്ട് അഞ്ച് കിലോമീറ്റര്‍ താണ്ടി അവിടെ എത്തും.

Wednesday 11 Oct 2017 02.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW