Thursday, July 19, 2018 Last Updated 6 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 12.52 PM

ബ്രഹ്മാണ്ഡ ക്ലൈമാക്‌സ് എന്ന വാക്ക് പാലിച്ചു; 'ഒടിയന്‍' വീഡിയോ പുറത്തുവിട്ടു

uploads/news/2017/10/154570/odiyan.gif

മോഹന്‍ലാലിനെ നായകനാക്കി വി.എ.ശ്രീകുമാര്‍ ഒരുക്കുന്ന ചിത്രം ഒടിയന്‍ ബ്രഹ്മാണ്ഡ ക്ലൈമാക്സിലേയ്ക്ക്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. 25 ദിവസമായി ഒടിയന് ബ്രഹ്മാണ്ഡ ക്ലൈമാക്സ് ഒരുക്കുകയാണ് ലക്ഷ്യമെന്ന് സംവിധായകന്‍ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. രാത്രി വെളിച്ചത്തിലാണ് ക്ലൈമാക്സ് ചിത്രീകരിച്ചിരിക്കുന്നത്.



ചിത്ത്രതിന്റെ മേക്കിംഗ് വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കുന്നതിന്റെ ഏതാനും സെക്കന്റ് മാത്രമുള്ള വീഡിയോയും ഒടിയന്‍ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വാരണാസിയും പാലക്കാടുമാണ് ലൊക്കേഷന്‍.

മാണിക്കന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയായും ചിത്രത്തിലെത്തും. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂറാണ് നിര്‍മ്മാണം. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റര്‍ ഹെയ്നാണ് ആക്ഷനും കൊറിയോഗ്രാഫി. പുലിമുരുകന്‍ ഛായാഗ്രാഹകനാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. കലാസംവിധാനം സാബു സിറിള്‍. എം ജയചന്ദ്രനാണ് സംഗീതം

Ads by Google
Wednesday 11 Oct 2017 12.52 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW