Tuesday, January 09, 2018 Last Updated 11 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 12.38 PM

ദുല്‍ഖര്‍ അടുത്ത സുഹൃത്ത്, നിവിന്‍ ബന്ധു, ഫഹദ് ഇഷ്ട നടന്‍; പരസ്പര മത്സരം ഒരു കാര്യത്തിനു വേണ്ടി മാത്രമെന്ന് ടൊവിനോ

uploads/news/2017/10/154562/tovino.gif

നൂറു പേരെ ഒറ്റയടിക്ക് ഇടിച്ചിടുന്ന, നായകന്‍ എന്ന പേരില്‍ മാസ്സ് കാണിക്കുന്ന സിനിമകള്‍ വേണമെന്നേ ആഗ്രഹിക്കാത്ത താരമാണ് ടൊവിനോ തോമസ്. അമാനുഷികത കാണിക്കാന്‍ പറ്റിയ ശരീര വലിപ്പമൊക്കെ എനിക്കുണ്ട്, പക്ഷേ അതല്ല ഞാനാഗ്രഹിക്കുന്നതെന്ന് തുറന്നു പറയുന്ന നടന്‍. ഗപ്പി, ഗോദ തുടങ്ങി മറ്റു താരങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ക്കൊപ്പം നില്‍ക്കുകയും നല്ല സിനിമയുടെ വിജയത്തിനായി പ്രയത്‌നിക്കുകയും ചെയ്യുന്ന തന്റേതായ നിലപാടുകളിലൂടെയും വഴികളിലൂടെയുമാണ് മുന്നോട്ട് പോകുന്നത്.

കോളേജില്‍ പഠിക്കുന്ന കാലത്ത് ഖസാക്കിന്റെ ഇതിഹാസം വായിച്ചതോടെ വായന ശീലമായി മാറി. നല്ല പുസ്തകങ്ങള്‍ നമ്മളെ തേടി വരും എന്ന് വിശ്വസിക്കുന്നതു പോലെ നല്ല സിനിമകളും എത്തുമെന്നാണ് ടൊവിനോയുടെ വിശ്വാസം. തീയറ്ററില്‍ ആളെ കയറ്റുന്ന മാസ്സ് സിനിമകളേക്കാള്‍ തരംഗവും ഗപ്പിയും പോലുള്ള പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്ന് താരം പറയുന്നു.

uploads/news/2017/10/154562/tovino-1.gif

ടൊവിനോയ്ക്ക് മാസ്സ് കാണിക്കാന്‍ പറ്റുന്ന തരത്തില്‍ ഗോദ മാറ്റാമായിരുന്നു പക്ഷേ നായികയ്ക്ക് പിന്നില്‍ ഒതുങ്ങുന്ന കഥാപാത്രത്തെ അംഗീകരിച്ചാണ് ടൊവിനോ എത്തിയതെന്ന് സംവിധായകന്‍ ബേസില്‍ പറഞ്ഞിരുന്നു. തനിക്ക് പ്രാധാന്യം ലഭിക്കണമെന്ന് പറയുന്നത് സ്വാര്‍ത്ഥതയാണ്. ഗോദയുടെ കഥയും കഥാപാത്രവും ഇഷ്ടപ്പെട്ട് തന്നെയാണ് ആ സിനിമ ചെയ്തത്. അഭിനയിക്കുക എന്നതാണ് എന്റെ ജോലി അത് വൃത്തിയായി ചെയ്യുകയാണ് കടമയെന്നും ടൊവിനോ പറയുന്നു.

സിനിമയില്‍ പ്രത്യേകമായി ഒരു ഗ്രൂപ്പിലും ഞാനില്ല. എല്ലാവരുമായും നല്ല സൗഹൃദമുണ്ട്. ഇവരുടെയൊക്കെ കീഴില്‍ നല്ല സിനിമ ചെയ്യണമെന്നും ആഗ്രഹമുണ്ട്. ആരുമായും മത്സരവുമില്ല. തീവ്രം സിനിമയുടെ അസിസ്റ്റന്റായപ്പോള്‍ മുതല്‍ ദുല്‍ഖറിനെ അറിയാം. അകന്ന ബന്ധുകൂടിയാണ് നിവിന്‍, എനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ഫഹദ്. ഇവരോടൊന്നും മത്സരിക്കാനില്ല. ആരോഗ്യകരമായ മത്സരം സ്വാഭാവികമായും സിനിമാ ഇന്റസ്ട്രിയെ സഹായിക്കും. ഇന്റസ്ട്രി നന്നാകുന്നത് എല്ലാവര്‍ക്കും നല്ലതാണ്. എല്ലാവരും നല്ല സിനിമകള്‍ ചെയ്യണം, ഒരുപാട് സിനിമകള്‍ മലയാളത്തിലുണ്ടാകണമെന്നാണ് ആഗ്രഹമെന്നും ടൊവിനോ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW