Thursday, September 13, 2018 Last Updated 12 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 01.32 AM

മാര്‍ സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കലിന്റെ മെത്രാഭിഷേകം നവംബര്‍ 12ന്‌

കാഞ്ഞിരപ്പള്ളി: സിറോ മലബാര്‍ സഭയുടെ നിയുക്‌ത കൂരിയ ബിഷപ്‌ മാര്‍ സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കലിന്റെ മെത്രാഭിഷേകം നവംബര്‍ 12 ഉച്ചകഴിഞ്ഞ്‌ രണ്ടിനു കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടത്തും.
രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ്‌ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മെത്രാഭിഷേക ശുശ്രൂഷകളുടെ ക്രമീകരണങ്ങള്‍ക്കായുള്ള വിവിധ കമ്മറ്റികള്‍ക്ക്‌ രൂപം നല്‍കി. കമ്മിറ്റി ചെയര്‍മാനായി ഫാ. ജസ്‌റ്റിന്‍ പഴേപറമ്പിലിനെയും കണ്‍വീനര്‍മാരായി റവ. ഡോ. കുര്യന്‍ താമരശേരി, ഫാ. ജോര്‍ജ്‌ ആലുങ്കല്‍, ഫാ. മാത്യു കല്ലറയ്‌ക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു.
ജനറല്‍ കണ്‍വീനര്‍മാര്‍: ഫാ. കുര്യാക്കോസ്‌ അമ്പഴത്തിനാല്‍, ഫിനാന്‍സ്‌ കമ്മിറ്റി: ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ഫാ. തോമസ്‌ മറ്റമുണ്ടയില്‍, ഫാ. ഹബി മാത്യു മാളിയേക്കല്‍.
റിസപ്‌ഷന്‍ ആന്‍ഡ്‌ ഇന്‍വിറ്റേഷന്‍ കമ്മറ്റി: ഫാ. ജോര്‍ജ്‌ പുല്ലാന്തനാല്‍, ഡോ. മാത്യു പായിക്കാട്ട്‌, ഫാ. ജോണ്‍ മതിയത്ത്‌, അഡ്വ. വി. സി. സെബാസ്‌റ്റ്യന്‍, ജോര്‍ജ്‌ ജെ. മാത്യു പൊട്ടംകുളം. പബ്ലിസിറ്റി കണ്‍വീനര്‍മാര്‍: ഫാ. മാത്യു പുത്തന്‍പറമ്പില്‍, ഫാ. മാനുവല്‍ പുറ്റുമണ്ണില്‍. പന്തല്‍ കമ്മിറ്റി കണ്‍വീനര്‍: ഫാ. സക്കറിയാസ്‌ ഇല്ലിക്കമുറിയില്‍.

Ads by Google
Wednesday 11 Oct 2017 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW