Wednesday, October 11, 2017 Last Updated 22 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Oct 2017 01.27 AM

വിഭജന ഭീതിയില്‍ യൂറോപ്പ്‌

uploads/news/2017/10/154404/bft2.jpg

കാറ്റലോണിയ ഒരു സൂചനയാണ്‌. സ്‌പെയിനില്‍നിന്ന്‌ കാറ്റലോണിയ വേര്‍പെട്ടാല്‍ അതു മറ്റ്‌ യുറോപ്യന്‍ രാജ്യങ്ങള്‍ക്കും ഭീഷണിയാകും. ആദ്യ തിരിച്ചടി ഒരു പക്ഷേ ലഭിക്കുക യു.കെയ്‌ക്കാകും. ബ്രിട്ടനില്‍നിന്നു വേര്‍പെട്ടുപോകാനുള്ള സ്‌കോട്ട്‌ലന്‍ഡിന്റെ മോഹങ്ങള്‍ക്ക്‌ ഏറെ പണിപ്പെട്ടാണു ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ തടയിട്ടത്‌. സ്‌കോട്ടിഷ്‌ നാഷണല്‍ പാര്‍ട്ടിയാണു വിഭജന നീക്കത്തിനു മുന്നില്‍. ഈ പാര്‍ട്ടിയുടെ നിക്കോള സ്‌റ്റര്‍ജന്‍ ആണു സ്‌കോട്ട്‌ലന്‍ഡിന്റെ ഫസ്‌റ്റ് മിനിസ്‌റ്റര്‍. സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡിനായുള്ള ഹിതപരിശോധന 2014 ലാണു നടന്നത്‌. ഹിതപരിശോധനയ്‌ക്കെതിരേ 55.30 ശതമാനം പേരാണു വോട്ട്‌ ചെയ്‌തത്‌. ഒരിക്കല്‍ക്കൂടി ഹിതപരിശോധനയ്‌ക്കായി വാദിക്കാനുള്ള സ്‌റ്റര്‍ജന്റെ നീക്കത്തിനു കറ്റാലന്‍ സ്വാതന്ത്ര്യനീക്കം ശക്‌തി പകരും.
ബാസ്‌ക് രാജ്യവാദമാകും ഫ്രാന്‍സിനു തലവേദനയാകുക. ബ്രസല്‍സ്‌ തലസ്‌ഥാനമാക്കി ബെല്‍ജിയത്തെ വിഭജിച്ച്‌ ഫ്‌ളമിഷ്‌ രാജ്യം വേണമെന്ന ആവശ്യത്തിനും വര്‍ഷങ്ങള്‍ പഴക്കമുണ്ട്‌. ന്യൂ ഫെമിഷ്‌ അലൈന്‍സിന്റെ നേതൃത്വത്തിലാണ്‌ ഇവിടെ സമരം. വാല്ലോണിയ എന്ന രാജ്യത്തിനാകും ബെല്‍ജിയത്തില്‍ വിഘടനവാദികള്‍ വാദിക്കുന്നു.

ചെക്കോസ്ലോവാക്കിയ വിഭജിച്ചു ചെക്ക്‌ റിപ്പബ്ലിക്ക്‌ സ്ലൊവാക്കിയ എന്നീ രാജ്യങ്ങളായി മാറി. എങ്കിലും ചെക്ക്‌ റിപ്പബ്ലിക്കിനെ മുറിച്ച്‌ മൊറാവിയ എന്ന രാജ്യം ഉണ്ടാക്കാന്‍ ശ്രമമുണ്ട്‌് ഡെന്മാര്‍ക്കില്‍നിന്നു രണ്ട്‌ രാജ്യങ്ങള്‍ക്കൂടി ഉണ്ടാക്കാനാണു വിഘടനവാദികളുടെ ശ്രമം. ബോംഹോം, ഫെറോ ദ്വീപുകള്‍ എന്നിവയാണു മോചനം കൊതിക്കുന്നത്‌. ചെറിയ രാജ്യമായ ഫിന്‍ലന്‍ഡ്‌ പോലും ഭീഷണിയിലാണ്‌. അലന്‍ഡ്‌ എന്ന രാജ്യമാണ്‌ ഇവിടെ സമരത്തിനു കാരണമാകുന്നത്‌.

ജോര്‍ജിയ, ഇറ്റലി, മോള്‍ഡോവ, ഹോളണ്ട്‌, പോളണ്ട്‌, റൊമേനിയ, റഷ്യ, സ്ലൊവേനിയ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലും വിഘടനവാദികള്‍ ശക്‌തമാണ്‌. സ്വതന്ത്ര്യം അല്ലെങ്കില്‍ സ്വയംഭരണമെങ്കിലും വേണമെന്നാണ്‌ ഈ രാജ്യങ്ങളിലെ പ്രാദേശിക നേതാക്കളുടെ ആഗ്രഹം.

ഈ സമരക്കാര്‍ക്കെല്ലാം കാറ്റലോണിയ ഒരു പ്രതീക്ഷയാണ്‌. കാറ്റലോണിയയ്‌ക്കു ലോകരാജ്യങ്ങളുടെ പിന്തുണ ലഭിച്ചാല്‍ അതു മറ്റുരാജ്യങ്ങളില്‍ പ്രതിഫലിക്കും. ഏകീകൃത യൂറോപ്പിനായുള്ള ശ്രമങ്ങളാണു വിഘടനവാദത്തില്‍ തകര്‍ന്നടിയുന്നത്‌.
ബ്രിട്ടനിലാണ്‌ വിഭജനത്തിന്റെ തുടക്കം. സ്‌കോട്ട്‌ലന്‍ഡ്‌ ഹിതപരിശോധനയായിരുന്നു ആദ്യ പ്രഹരം. പിന്നീട്‌ ബ്രെക്‌സിറ്റ്‌ തരംഗമായി മാറി. ഫ്രാന്‍സിലും ഹോളണ്ടിലും ജര്‍മനിയിലുമൊക്കെ ഇതു പ്രതിഫലിച്ചു. ഈ 'ഭൂ' ചലനത്തിന്റെ പ്രകമ്പനമാണു സ്‌പെയിനില്‍ ആഞ്ഞടിച്ചത്‌.

എന്നാല്‍, വിഭജനത്തിനു യൂറോപ്യന്മാരെ പ്രേരിപ്പിക്കുന്നത്‌ മറ്റു ഭൂഖണ്ഡങ്ങളില്‍നിന്നുള്ളവരാണ്‌. ഏഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നുമുള്ള അഭയാര്‍ഥികള്‍ക്കെതിരേ രൂപംകൊണ്ട വികാരമാണു ഐക്യയൂറോപ്പ്‌ എന്ന വലിയ സ്വപ്‌നത്തിനു തിരിച്ചടിയായത്‌.

മാത്യൂസ്‌ എം. ജോര്‍ജ്‌

Ads by Google
Advertisement
Wednesday 11 Oct 2017 01.27 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW