Monday, November 13, 2017 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Oct 2017 05.36 PM

പിതാവിന്റെ സഹോദരി പരിചയമില്ലാത്ത വീട്ടില്‍ കൊണ്ടു പോയി, അവിടെവച്ച് നല്‍കിയ പാനിയം കുടിച്ച് പെണ്‍കുട്ടിക്ക് ബോധം നഷ്ട്ടപ്പെട്ടു, പിന്നെ നടന്നത് തുടര്‍ച്ചയായ പീഡനം: മലബാറിലെ സെക്‌സ് റാക്കറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരം

uploads/news/2017/10/154285/womennn.gif

തലശ്ശേരി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശീതളപാനിയത്തില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കേസ് എടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന വന്‍ സംഘമാണ് ഇതിനു പിന്നില്‍ എന്നു പോലീസ് പറയുന്നു. പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിനു കൈമാറിയതു ബന്ധുവായ യുവതിയാണ്. രണ്ടു വര്‍ഷമായി തുടരുന്ന പീഡനം വിദേശത്തു നിന്നു നാട്ടില്‍ എത്തിയ പിതാവിനോടു പെണ്‍കുട്ടി തന്നെ പറഞ്ഞതോടെയാണ് ഈ വിവരം പുറം ലോകമറിഞ്ഞത്. മകളേയും കൂട്ടി ചൈയില്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ അടുത്ത് എത്തിയ പിതാവ് പൊട്ടിക്കരഞ്ഞു കൊണ്ടാണു മകള്‍ക്കുണ്ടായ പീഡനവിവരം അധികൃതരെ അറിയിച്ചത്.

പീഡിപ്പിച്ച യുവാവിനെക്കുറിച്ചു കൃത്യമായ വിവരം പെണ്‍കുട്ടി പോലീസിനു കൈമാറി. പിതാവിന്റെ സഹോദരി കൂട്ടികൊണ്ടുപോയി പരിചയമില്ലാത്ത ഒരു സ്ഥലത്ത് ആക്കിയെന്നും അവിടെ വച്ച് കുടിക്കാന്‍ ശീതളപാനിയം നല്‍കിയെന്നും തുടര്‍ന്നു തന്നെ ഒരാള്‍ പീഡിപ്പിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പിതാവ് സഹോദരിയോട് ഇതേപറ്റി ചോദിച്ചു എങ്കിലും അവര്‍ കൃത്യമായ മറുപടി നല്‍കിയില്ല. പണത്തിനു വേണ്ടി താന്‍ എന്തും ചെയ്യും എന്നു യുവതി പറഞ്ഞതോടെ പിതാവിന്റെ സംശയം ബലപ്പെട്ടു. വടക്കേമലബാര്‍ കേന്ദ്രികരിച്ചുള്ള വന്‍ സെക്‌സ് റാക്കറ്റിലെ പ്രധാനിയാണ് ഇയാളുടെ സഹോദരി എന്നു പറയുന്നു.

പിതൃസഹോദരിയുടെ നിര്‍ബന്ധത്തിനു വഴിങ്ങി പലതവണ പെണ്‍കുട്ടിക്ക് ആ കേന്ദ്രത്തില്‍ പോകേണ്ടി വന്നിട്ടുണ്ട് എന്നു പറയുന്നു. പീഡനം തുടര്‍ന്നതോടെ പെണ്‍കുട്ടിയേ തേടി യുവാവ് വീടിന്റെ പരിസരത്ത് എത്തിരുന്നു. പെണ്‍കുട്ടി ട്യൂഷനു പോയ സമയത്ത് പെണ്‍കുട്ടിക്കു ചുറ്റും കറങ്ങുകയും പണം നല്‍കിയതാണ് എന്നും വീണ്ടും നിന്നെ വേണം എന്നും പെണ്‍കുട്ടിയോടു യുവാവ് പറഞ്ഞിരുന്നതായും പറയുന്നു. ഇതോടെ കുട്ടികരഞ്ഞുകൊണ്ട് വീട്ടിലേയ്‌ക്കോടി. വന്‍ തുക ഈടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്ന സംഘത്തിലെ അംഗങ്ങളായ യുവാവും യുവതിയുമാണു പെണ്‍കുട്ടിയെ ചതിച്ചത് എന്നു പറയുന്നു.

Ads by Google
Tuesday 10 Oct 2017 05.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW