Saturday, September 08, 2018 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Oct 2017 03.27 PM

ധ്യാനം - പൂജ - ഈശ്വരപ്രേമം

ആത്മാവും, പരമാത്മാവും തമ്മില്‍ ചേരുന്ന ഒരവസ്ഥകൂടിയാണ് ധ്യാനം. ധ്യാനസമയത്ത് ചിന്തകള്‍ അലട്ടുന്നതായി അനുഭവപ്പെടും. മനസ്സിനെ നിയന്ത്രണവിധേയമാക്കി- ഏകാഗ്രമാക്കിയാല്‍ നമ്മുടെ മനസ്സിനെ നമുക്ക് നിയന്ത്രിക്കാനാകും.
uploads/news/2017/10/154257/joythi101017a.jpg

ആരാണോ ധ്യാനിക്കുന്നത് അയാളെ 'ധ്യാതാവ്' എന്നു പറയുന്നു. അയാള്‍ ചെയ്യുന്ന പ്രവൃത്തിയാണ് ധ്യാനം. ധ്യാനം ഒരു പ്രത്യേക രീതിയിലുള്ള ഉപാസനയാണ്. മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഏതു ദുരിത-ദോഷ- ക്ഷോഭാവസ്ഥയിലും സമചിത്തതയോടെ വര്‍ത്തിക്കാന്‍ ധ്യാനം പരിശീലിച്ചവര്‍ക്ക് കഴിയും. പരചിന്ത കൂടാതെ ഒരു പ്രത്യേക വിഷയത്തില്‍ ചിന്തിച്ച് ഏകാഗ്രമായിരിക്കാന്‍ കഴിയുമ്പോഴാണ് ധ്യാനത്തിന്റെ ലക്ഷ്യം നിറവേറുന്നത്- അഥവാ ഉപാസനാ രീതി കൈവരിക്കുന്നത്.

തപസ്വികളും, സന്യാസിമാരുമാണ് ഈ രംഗത്ത് പങ്കെടുത്ത് ശോഭിക്കുന്നത്. ഒറ്റയ്ക്കും കൂട്ടായും ധ്യാനകര്‍മ്മത്തില്‍ പങ്കുചേരാവുന്നതാണ്. അഷ്ടാംഗയോഗങ്ങളില്‍ ആറാമത്തേതാണ് ധ്യാനം. ഒരു വ്യക്തി, ധ്യാനത്തിലൂടെ നേടിയെടുക്കുന്ന 'സിദ്ധി'യാണ് ഇതിന്റെ പ്രയോജനം.

ധ്യാനമന്ത്രം


ആദ്ധ്യാത്മികമായ വളര്‍ച്ചയ്ക്ക് ആവശ്യമായ മന്ത്രങ്ങളാണിവ. ഗുരുമന്ത്രങ്ങളെന്നു കൂടി വിളിക്കുന്ന ഈ മന്ത്രസാധനയിലൂടെ ആദ്ധ്യാത്മിക പ്രകാശം കൈവരിക്കാം.

ധ്യാനയോഗം


'ഭഗവത്ഗീത'യിലെ ആറാമത്തെ ആദ്ധ്യായമാണിത്. ഇവിടെ ധ്യാനത്തിന്റെ അത്യാവശ്യകത എന്തെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ധ്യാനംകൊണ്ട് യോഗിയുടെ മാനസികനില എങ്ങനെ പരിവര്‍ത്തനം ചെയ്യാമെന്ന് ഇതിലൂടെ അറിയാവുന്നതാണ്.

ആത്മാവും, പരമാത്മാവും തമ്മില്‍ ചേരുന്ന ഒരവസ്ഥകൂടിയാണ് ധ്യാനം. ധ്യാനസമയത്ത് ചിന്തകള്‍ അലട്ടുന്നതായി അനുഭവപ്പെടും. മനസ്സിനെ നിയന്ത്രണവിധേയമാക്കി- ഏകാഗ്രമാക്കിയാല്‍ നമ്മുടെ മനസ്സിനെ നമുക്ക് നിയന്ത്രിക്കാനാകും.

സ്വാമി വിവേകാന്ദന്‍ പറയുന്നു:-
''ആസനസ്ഥനായ ഉടനെ 'ധ്യാനം' ആരംഭിക്കരുത്. കുറച്ചുനേരം മനസ്സിനെ നിരീക്ഷിച്ചുകൊണ്ടിരിക്കണം. മനസ്സ് എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കുക. മനസ്സിന്റെ ചാഞ്ചല്യം ക്രമേണ കുറയുന്നതായി കാണാം. അങ്ങനെ മനസ്സിനെ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ധ്യാനം ആരംഭിക്കാവുന്നതാണ്.

പൂജ


ജാതി-മത-ലിംഗ പ്രായവ്യത്യാസമെന്യേ ഏവര്‍ക്കും ചെയ്യാവുന്നതാണ് പൂജ. പൂജയെന്നാല്‍ നാമജപം ആണെന്ന ഒരു ധാരണയും ജനങ്ങള്‍ക്കിടയിലുണ്ട്. നാമജപം പൂജാവിധിയുടെ ഒരുഭാഗം മാത്രമേ ആകുന്നുള്ളൂ.

പൂജയില്‍ പഠിച്ചു ചെയ്യേണ്ടത് ചെയ്യുമ്പോള്‍ മനനശക്തി, ധ്യാനശക്തി, ഇച്ഛാശക്തി, ജ്ഞാനശക്തി ഇവയെല്ലാം വികസിക്കുകയും വ്യക്തി പ്രകൃതിദത്തമായ എല്ലാ ശക്തികളും വികസിച്ച് അവന്‍ കാമ-ക്രോധ-ലോഭ മദമാത്സര്യാദികള്‍ തീണ്ടാത്ത സാത്വികനായിത്തീരുന്നു. പൂജ സമൂഹ ഉന്നതിക്കുള്ള മാര്‍ഗംകൂടിയാണ്.

ഈശ്വര പ്രേമം


ഈശ്വരനാമം ജപിക്കുമ്പോള്‍ സത്യസന്ധത പുലര്‍ത്തണം. എത്ര പ്രാവശ്യം നാമം ജപിച്ചുവെന്നതിലോ, ധ്യാനിച്ചുവെന്നതിലോ, സസ്യാഹാരം മാത്രം കഴിച്ചുവെന്നതിലോ അല്ല പ്രാധാന്യം. നമുക്ക് ഹൃദയംഗമമായി ഈശ്വരനെ സ്‌നേഹിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം.

ധ്യാനസമയത്തെ ഉറക്കം യോഗമാര്‍ഗ്ഗത്തിലെ ശത്രുവും, തടസ്സവുമാണ്. കണ്ണുകളില്‍ വെള്ളം തളിച്ച് ധ്യാനം കുറച്ച് സമയം തുടരാന്‍ കഴിയും. ഉറക്കത്തിന്റെ പ്രധാന കാരണം നാം സാധാരണ കാണാറുള്ള വസ്തുക്കളില്‍നിന്ന് മനസ്സിനെ നിര്‍ബന്ധപൂര്‍വ്വം പിന്‍വലിക്കലാണ്.

പിന്‍വലിച്ചശേഷവും ധ്യാനത്തില്‍ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വാഭാവികമായി മനസ്സ് മറ്റൊരു വസ്തുവും അനുഭവിക്കാന്‍ ലഭിക്കാതെ സ്വയം നിദ്രയിലേക്ക് പ്രവേശിക്കുന്നു. എപ്പോഴും ജാഗരൂകമായിരിക്കുക. ഇതാണ് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം.

ധ്യാനത്തിലിരിക്കുമ്പോള്‍ ഉറക്കം വരുന്നത് 'തമോ'ഗുണത്തിന്റെ പ്രഭാവത്താലാണ്. ഇതില്‍ ഒന്നാമതായി, ശാരീരിക ക്ഷീണം, രണ്ട് ജപധ്യാനത്തിലുള്ള താല്പര്യക്കുറവ്, ശരീരം ക്ഷീണിക്കുകയോ, ആലസ്യം തോന്നുകയോ ചെയ്യുമ്പോള്‍ വിശ്രമം അനിവാര്യമായി വരുന്നു. അങ്ങനെ ഉറക്കവും, വിശ്രമവും ശരീരത്തിന് ലഭിക്കുന്നു.

ഇതിലൂടെ ധ്യാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും. ശരിയായ മാനസികാവസ്ഥയിലും, ശരിയായ വിചാരത്തോടും ധ്യാനം ചെയ്യണം. മനസ്സ് ശാന്തമാകാതെ സ്വന്തം ആത്മാവിനെ നിരീക്ഷിക്കുക സാധ്യമല്ല. മനസ്സ് ശാന്തമായാല്‍ അതിന്റെ ഫലം ജീവിതത്തില്‍ മുഴുവനും പ്രതിഫലിക്കും.

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യരത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)
മൊ: 9447343273

Ads by Google
Ads by Google
Loading...
TRENDING NOW