Wednesday, March 14, 2018 Last Updated 12 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Oct 2017 03.03 PM

അവള്‍ ചോദിച്ചു ഇതിനു മുമ്പ് ഏതെങ്കിലും പെണ്‍കുട്ടിയെ ചുംബിച്ചിട്ടുണ്ടോ, പക്ഷേ എനിക്ക് അത് ആദ്യ അനുഭവമായിരുന്നു: ആ ചുംബനത്തെക്കുറിച്ച്

uploads/news/2017/10/154253/kiss.gif

സാധാരണ കഥാപാത്രങ്ങള്‍ അഭിനയിക്കുന്നതിനേക്കാളും സയാനി ഗുപ്തയ്ക്ക് ഇഷ്ടം അസ്വഭാവികതയുള്ള കഥാപാത്രങ്ങളാണ്. അത് അഭിനയിച്ച് ഫലിപ്പിക്കാനാണ് സയാനിയുടെ ആഗ്രഹം.

അതുകൊണ്ടാണ് 'മാര്‍ഗരിതാ വിത്ത് എ സ്‌ട്രേ' സിനിമയില്‍ അന്ധയായ ലെസ്ബിയനായതും ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്ന സ്ത്രീയായി ജോളി എല്‍.എല്‍.ബി. 2-ലും അഭിനയിച്ചത്.

? കൂടുതലും ഇമോഷണല്‍ സീനുകളില്‍ അഭിനയിക്കുന്നു. (ജോളി എല്‍.എല്‍.ബി2) യഥാര്‍ത്ഥ ജീവിതത്തിലും ഇതുവരെ ഇമോഷണലാണോ.


ഠ ഞാന്‍ കരയാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയല്ല. എന്റെ ഇമോഷന്‍സ് മറ്റുള്ളവരുടെ മുമ്പില്‍ പ്രകടിപ്പിക്കാറില്ല. എന്നാല്‍ സിനിമയില്‍ ആ സീന്‍ ഭംഗിയാക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. അതിന് എന്നെ സഹായിച്ചത് അക്ഷയ് കുമാറാണ്. അദ്ദേഹം ഇല്ലാത്ത സീനായിട്ടുകൂടി എനിക്ക് നിര്‍ദ്ദേശങ്ങള്‍ തരാന്‍ വരുമായിരുന്നു. അദ്ദേഹത്തില്‍നിന്നും ഒരുപാട പഠിക്കാന്‍ സാധിച്ചു.

? 'ഫാന്‍'-ല്‍ ഷാരൂഖിനൊപ്പം അഭിനയിച്ച നിമിഷം


ഠ സിനിമയ്ക്കു വേണ്ടിയുള്ള കോണ്‍ട്രാക്ടില്‍ ഒപ്പുവയ്ക്കുമ്പോള്‍ ഞാന്‍ കരയു
കയായിരുന്നു. പെട്ടെന്നാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പോകുന്നുവെന്ന് കേട്ടത്. പക്ഷേ ഷൂട്ടിങ് സമയത്ത് ഈ വെപ്രാളം ഒന്നുമില്ലായിരുന്നു.

? 'മര്‍ഗാരിത'യിലെ കഥാപാത്രത്തിനു വേണ്ടി മുന്നൊരുക്കങ്ങള്‍.


ഠ ന്യൂയോര്‍ക്കിലെ ഗേ ബാറുകളില്‍ ഞാന്‍ പോകുകയും ചെയ്തിരുന്നു. അതുകൊണ്ട് ആ കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ ഏറെക്കുറെ മനസ്സിലാക്കാന്‍ സാധിച്ചു. ഞാന്‍ ഒരിക്കലും സ്ത്രീയെ പ്രണയിച്ചിരുന്നില്ല. പുരുഷനോടാണ് എന്റെ പ്രണയം.
uploads/news/2017/10/154253/kiss-2.gif
മാര്‍ഗരിതാ വിത്ത് എ സ്‌ട്രേ

സിനിമയില്‍ ഞാനും കല്‍ക്കിയും തമ്മില്‍ ചുംബിക്കുന്ന ഒരു സീനുണ്ടായിരുന്നു. കല്‍ക്കി എന്നോട് ചോദിച്ചു ഇതിനു മുമ്പ് ഏതെങ്കിലും പെണ്‍കുട്ടിയെ ചുംബിച്ചിട്ടുണ്ടോ എന്ന്. കല്‍ക്കി പഠിച്ചത് ഒരു ബോര്‍ഡിങ് സ്‌കൂളിലായിരുന്നു. അവിടെ ഇത് സര്‍വ്വസാധാരണയാണെന്ന് കല്‍ക്കി പറഞ്ഞു. പക്ഷേ
എനിക്ക് അത് ആദ്യ അനുഭവമായിരുന്നു.

ഹോമോ സെക്ഷ്വാലിറ്റി എന്നു പറയുന്നത് നോര്‍മ്മലായ ഒന്നാണ്. ഇത് രണ്ടു സ്ത്രീകള്‍ തമ്മിലായി എന്ന വ്യത്യസ്തത മാത്രമാണെന്ന് സയാനി പറഞ്ഞു. സെക്‌സ് എന്നു പറയുന്നത് പ്രണയത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്.

? നിങ്ങളുടെ പ്രണയം ഡേറ്റിംഗ്


ഠ ഞാന്‍ പത്തില്‍ പഠിക്കുമ്പോഴാണ് എന്റെ ആദ്യ ഡേറ്റിംഗും പ്രണയവും. അതുപോലെതന്നെ എന്റെ പ്രണയത്തിന്റെ തകര്‍ച്ചയും ആ സമയത്തായിരുന്നു. കാര്‍മേഘം മൂടിയ, ചെറിയ ചാറ്റല്‍മഴയുള്ളപ്പം ഒരു കുന്നിന്റെ മുകളില്‍ എന്റെ പാര്‍ട്ണറിന് ഒപ്പമിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ബൈക്കില്‍ കറങ്ങുന്നതും എനിക്ക് ഒരുപാടിഷ്ടമാണ്. പക്ഷേ ഇപ്പോള്‍ ഞാന്‍ സിങ്കിളാണ്. സമൂഹത്തില്‍ പുരുഷന്മാര്‍ കുറവാണെന്നു തോന്നുന്നു എനിക്ക്.

? പ്രണയത്തിലായ പുരുഷനുമായി കറങ്ങാന്‍ പോകുമ്പോള്‍ അവന്‍ തന്നെ മുഴുവന്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നുണ്ടോ.


ഠ ഒരിക്കലുമില്ല. നമ്മള്‍ ഉത്തരവാദിത്വം ഒരുപോലെ ഏറ്റെടുക്കണം. ഞാനും എന്റെ പാര്‍ട്ണറും തമ്മില്‍ റെസ്‌റ്റോറന്റില്‍ പോകുമ്പോള്‍, ഞാനായിരിക്കും ബില്ലടയ്ക്കുന്നത്. അതുപോലെ നമ്മള്‍ പരസ്പരം സഹകരിച്ചു വേണം പ്രണയിക്കാന്‍.

? ഒരു പുരുഷനില്‍ ആകൃഷ്ടയാകണമെങ്കില്‍ വേണ്ട മേന്മ.


ഠ സെന്റ്റിവിറ്റിയായിരിക്കണം, തമാശ പറയുന്ന, ഇഷ്ടപ്പെടുന്ന ആളായിരിക്കണം. തന്നെക്കാളും പാവപ്പെട്ടവരോട് മര്യാദയ്ക്ക് പെരുമാറുന്ന ആളായിരിക്കണം.
uploads/news/2017/10/154253/CiniINWSayaniGupta1.jpg

? ഒരു പുരുഷനില്‍ ഇഷ്ടപ്പെടാത്തത്


ഠ മദ്യപാനം നിയന്ത്രിക്കാന്‍ കഴിയാത്തതും വളരെ അപമര്യാദയായി പെരുമാറുന്നതും ഒച്ചവയ്ക്കുന്നതും ഇഷ്ടമല്ല.

? രസകരമായ ഒരു അനുഭവം.


ഠ ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതുകയുണ്ടായി. 'മാഡം, നിങ്ങളുടെ കാലുകളില്‍ ഞാന്‍ ചുംബിച്ചോട്ടെ' എന്ന്

? യഥാര്‍ത്ഥ ജീവിതത്തിലെ സയാനി


ഠ സെന്റീവാണ്, ബാലന്‍സഡാണ്, സ്വഭാവം പലപ്പോഴും പ്രവചിക്കാന്‍ പറ്റില്ല. എന്നാല്‍ വളരെ ശാന്ത സ്വഭാവക്കാരിയുമാണ് ഞാന്‍.

അശ്വനി കൃഷ്ണ

Ads by Google
TRENDING NOW