Thursday, November 30, 2017 Last Updated 27 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Oct 2017 02.31 PM

കടുത്ത ബ്രൗണ്‍ ആണോ ആ രക്തത്തിന്റെ നിറം? അറിയുക ആര്‍ത്തവ രക്തത്തിന്റെ നിറം സൂചിപ്പിക്കുന്നത്

uploads/news/2017/10/154245/periddd.gif

അറിയുമോ ? ആര്‍ത്തവം നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒന്നാണ്. രക്തത്തിന്റെ നിറം, ആര്‍ത്തവ സമയത്തെ വേദന ഇതൊക്കെ നിങ്ങളുടെ ആരോഗ്യത്തെയും സ്വാധീനിക്കുന്നു. നിങ്ങളുടെ ആര്‍ത്തവമാണ് നിങ്ങളുടെ ഹോര്‍മോണ്‍ വ്യതിയാനത്തെ കുറിച്ച് മനസ്സിലാക്കി തരുന്നത്. അതോടൊപ്പം നിങ്ങള്‍ക്കുണ്ടാകുന്ന അസുഖങ്ങളെ കുറിച്ച് മുന്നറിയിപ്പും നല്‍കുന്നു.

ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിയ്ക്കും. വയറു വേദന മാത്രമല്ല, കൈകാല്‍ കഴപ്പും ശരീരവേദനയുമെല്ലാം പലര്‍ക്കുമുണ്ടാകും. ആര്‍ത്തവകാലത്തെ വയറ് വേദനയ്ക്ക് പ്രധാന കാരണം ഗര്‍ഭപാത്ര ഭിത്തിയിലെ ചര്‍മ്മം അടരുന്നതും അനുബന്ധമായി ഉണ്ടാകുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന ഹോര്‍മോണുകളുമാണ്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സും വേദനയും ഒരുമിച്ചാണ് ഉണ്ടാകുന്നത്. പ്രസവ സമയത്തെ വേദനയുടെ പ്രധാന കാരണവും പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് ആണ്. ഇതിന് പുറമെ ഗര്‍ഭപാത്രത്തില്‍ രക്തം ഇല്ലാതാകുന്നതോടെ പേശികള്‍ സങ്കോചിക്കുന്നതും മറ്റൊരു കാരണമാണ്. ആര്‍ത്തവസമയത്ത് അസാധാരണമായി അമിതമായ വേദന അനുഭവപ്പെടുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

ആര്‍ത്തവ നിറം

* പിങ്ക് നിറം - ഈസ്ട്രജന്‍ ലെവല്‍ കുറയുന്നതിന്റെ ഫലമായാണ് ആര്‍ത്തവ രക്തം പിങ്ക് നിറത്തില്‍ കാണപ്പെടുന്നത്. ഇങ്ങനെ കണ്ടാല്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

* ജലമയമായ നിറം - ആര്‍ത്തവ രക്തം ജലമയമായ നിറത്തില്‍ കാണുന്നത് പോഷകങ്ങളുടെ കുറവ് മൂലമാണ്. നിങ്ങളുടെ അടുത്ത ആര്‍ത്തവവും പരിശോധിക്കേണ്ടിയിരിക്കുന്നു. അടുത്ത ആര്‍ത്തവചക്രത്തിലും ജലമയമായ രീതിയിലാണ് ഉണ്ടാകുന്നതെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

* കടുത്ത ബ്രൗണ്‍ നിറം - സാധാരണ ആര്‍ത്തവ രക്തത്തിന്റെ നിറം ചുവപ്പാണ്. ഇത് കടുത്ത ചുവപ്പായിരിയ്ക്കില്ല. നിറത്തിലെ രക്തം പുതുരക്തത്തെയാണ് സൂചിപ്പിക്കുന്നത്. ബ്രൗണ്‍ നിറത്തിലെ ആര്‍ത്തവ രക്തം യൂട്രസില്‍ ശേഖരിച്ചിരിയ്ക്കുന്ന പഴയ രക്തത്തെയാണ് കാണിയ്ക്കുന്നത്. ദീര്‍ഘസമയത്തിനു ശേഷം ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന രക്തമാണിത്. അതി രാവിലെയും ഇത്തരത്തിലുള്ള രക്തം കാണപ്പെടും.

* ഓറഞ്ച് നിറം - സെര്‍വിക്കല്‍ ഫ്ളൂയിഡുമായി കലര്‍ന്നു വരുന്ന ഓറഞ്ച് നിറത്തിലുള്ള രക്തം അണുബാധയുടെ ലക്ഷണമാണ്.

* കറുപ്പ്, ചാര നിറം - കറുപ്പ്, ചാര നിറത്തിലെ രക്തം യൂട്രസിലെ അണുബാധയെ സൂചിപ്പിക്കുന്നു. ആര്‍ത്തവത്തിന്റെ അവസാന ദിവസങ്ങളില്‍ ചിലപ്പോള്‍ ഈ നിറം കാണാറുണ്ട്. യൂട്രസ് പാളികള്‍ പതുക്കെ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നതെന്നതിന്റെ സൂചനയാണ് കടുത്ത ചുവപ്പു നിറത്തിലെ രക്തം. ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യം കൂടുതലുള്ളവരിലാണ് സാധാരണ ഇത് കാണപ്പെടാറ്.

നിങ്ങളുടെ ആര്‍ത്തവത്തിന്റെ ഒഴുക്ക് - അമിതമായ രക്തസ്രാവവും കുറഞ്ഞ രക്തസ്രാവവും പ്രശ്‌നമാണ്. സാധാരണമായ രക്തംപോക്ക് മാത്രമാണ് ആര്‍ത്തവ ചക്രത്തില്‍ ആരോഗ്യകരമായി ഉള്ളത്. അമിതമായ രക്തസ്രാവം അനീമിയ ഉണ്ടാക്കുന്നു. ഒരു ഡോക്ടറെ സമീപിച്ച് ഈ രണ്ട് അവസ്ഥകളെയും സാധാരണ രീതിയില്‍ ആക്കുവാന്‍ ശ്രമിക്കേണ്ടതാണ്.

ആര്‍ത്തവത്തിന് ശേഷമുള്ള രക്തസ്രാവം - ജനനനിയന്ത്രണ ഗുളിക കഴിച്ചിട്ടുള്ള സ്ത്രീകളില്‍ ആര്‍ത്തവത്തിന് ശേഷമുള്ള രക്തസ്രാവം സാധാരണമാണ്. എന്നാല്‍ ഇത്തരം ഗുളികകള്‍ കഴിച്ചിട്ടില്ലാത്ത സ്ത്രീകളില്‍ രക്തസ്രാവം ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

Ads by Google
Tuesday 10 Oct 2017 02.31 PM
YOU MAY BE INTERESTED
TRENDING NOW