Tuesday, October 10, 2017 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Oct 2017 11.31 AM

ശ്രീ.ടോം ജോസഫിന് കേരള ന്യൂസിന്റെ നേതൃത്വത്തിലും സ്വീകരണം നൽകി

uploads/news/2017/10/154190/aust101017b.jpg

പുതിയതായി വിറ്റൽസി കൗൺസിലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീ.ടോം ജോസഫിന് മെൽബണിലെ മുഴുവൻ സംഘടനകളുടെയും നേതൃത്വത്തിൽ ഓസ്രേലിയായിൽ പ്രിന്റ്മിഡിയായിൽ മുന്നിൽ നിൽക്കുന്ന കേരള ന്യൂസിന്റെ നേതൃത്വത്തിലും സ്വീകരണം നൽകി.സ്വീകരണ ചടങ്ങ് ഓ.ഐ. സി.സി.ഗ്ലോബൽ കമ്മറ്റിയംഗവും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാനസെക്രട്ടറിയുമായിരുന്ന ബിജു സ്കറിയാ ഉൽഘാടനം ചെയ്തു.

മെൽബണിലെ മുഴുവൻ സംഘടനകളുടെയും പ്രാധിനിത്യം ചടങ്ങിന് കൊഴുപ്പേകി.ചടങ്ങിന് ഹലോ മലയാളം റേഡിയോ ഡയറക്ടർ ജോജി കാഞ്ഞിരപ്പള്ളി സ്വാഗതം പറഞ്ഞു.കേരള ന്യൂസ് ചീഫ് എഡിറ്റർ ജോസ്. എം. ജോർജ് അദ്ധ്യക്ഷനായിരുന്നു.പ്രശസ്ത എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ കുശാഗ്രാ ദട്നാഗർ , ജയ്സൺ മറ്റപ്പള്ളി (മെൽബൺ മലയാളി ഫെഡറേഷൻ), പ്രസാദ് ഫിലിപ്പ് ലിബറൽ പാർട്ടി), എസ്സൻഡൻ ജോസ് (എന്റെ കേരളം), ശ്രീപാൽ (പ്രസിഡന്റ് യുണൈറ്റഡ് ഹിന്ദൂസ്), രാജേഷ് പിള്ള (ഹിന്ദുസൈസൈറ്റി , മദനൻ ചെല്ലപ്പൻ (MAV), സെബാസ്റ്റ്യൻ ജേക്കബ്ബ് ഫ്ര്രാക്സ്റ്റൺ മലയാളി, റെജി കുമാർ (സംസ്കൃതി) അജീഷ് ഗ്രാൻമാ ,ഹൈനസ് ബിനോയി (ഓ.ഐ.സി.സി), തോമസ് വാതപ്പള്ളി , G K മാത്യൂ, റജി പുല്ലാട്ട് (നാദം), ഷാജി പുല്ലൻ (കേസ്സി മലയാളി, ഉദയ ചന്ദ്രൻ (ശ്രീനാരായണ മിഷൻ) നാരായണൻ വാസുദേവൻ (hടട ), റിതേഷ് (NDA),ശ്രീമതി ദീപിക, സൻജയ് പരമേശ്വരൻ (വിപഞ്ചിക )എന്നിവർ സംസാരിച്ചു.ചടങ്ങിന് കൗൺസിലർ ടോം ജോസഫ് പ്രത്യേകം നന്ദി അറിയിക്കുകയും തന്റെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തന്നാലാവുന്നത് ചെയ്യാമെന്നും പ്രതീഷാ നിർഭരമായമുഹൂർത്തമാണിതെന്നും കൗൺസിലർ പറഞ്ഞു.

ഇങ്ങനെ ചുരുങ്ങിയ ദിവസംകൊണ്ട് ഒരു ചടങ്ങ് തനിക്കായി ഒരുക്കിയ കേരള ന്യൂസിന് പ്രത്യേകം നന്ദി പറയുകയും തെരഞ്ഞെടുപ്പു കാലത്ത് സഹായിച്ചവരെ നന്ദിയോടെഓർക്കുന്നതായും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Tuesday 10 Oct 2017 11.31 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW